കൊച്ചി: കേരളത്തിലെ അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ മികവിന്റെ പാതയിലാണെന്ന് മന്ത്രി പി. രാജീവ്. തൃക്കാക്കര നഗരസഭയിൽ എട്ടാം വാർഡിൽ നിർമിച്ച 73-ാം നമ്പർ അങ്കണവാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാക് ഉൾപ്പെടെയുള്ളവയുടെ പട്ടികയിൽ മികച്ച റാങ്ക് നേടാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അങ്കണവാടികൾ എല്ലാം സ്മാർട്ടാവുകയാണ്. വളരെ പരിമിതമായ സ്ഥലത്ത് 2300 സ്ക്വയർഫീറ്റിൽ മൂന്ന് നിലകളിലായിട്ടാണ് അങ്കണവാടി കെട്ടിടം പണിപൂർത്തീകരിച്ചിരിക്കുന്നത്. കുട്ടികളുടെ അഭിരുചികൾ മനസിലാക്കി അവരുടെ വളർച്ചക്ക് സഹായകരമായ രീതിയിൽ പുതിയ കെട്ടിടം മാറണമെന്നും മന്ത്രി പറഞ്ഞു.
അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സ്മിത സണ്ണി, കൗൺസിലർമാരായ അനിത ജയചന്ദ്രൻ, അബ്ദു ഷാന, തൃക്കാക്കര നഗരസഭ സെക്രട്ടറി (ഇൻ ചാർജ് ) ടി.കെ ഹരിദാസൻ, ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.