പ്രതിപക്ഷത്തിന്‍റെ അവിശ്വാസം പരിഗണിക്കാനാവില്ല -സ്പീക്കർ

തിരുവനന്തപുരം: ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ തനിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.

സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടു വരണമെങ്കിൽ സമ്മേളന വിജ്ഞാപനം ഇറങ്ങി 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം.

അത് പാലിക്കാത്ത നോട്ടീസ് പരിഗണിക്കാനാവില്ല. സർക്കാറിനെതിരെയോ സ്പീക്കർക്കെതിരെയോ ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.  

Tags:    
News Summary - P SreeramaKrishnan react Opposition No Confidence Motion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.