തിരുവനന്തപുരം: മാർത്താണ്ഡം കായൽനിലം അനധികൃതമായി നികത്തിയത് 2008ന് ശേഷമായതിനാൽ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കുരുക്ക് മുറുകി. 2008ന് ശേഷമുള്ള നികത്തലുകൾ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമമനുസരിച്ച് അനധികൃതമാണ്. ഇത്തരം നികത്തലുകൾക്ക് ഇതുവരെ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. അടിസ്ഥാന നികുതി രജിസ്റ്ററിെല(ബി.ടി.ആർ) ഭൂമിയുടെ ഇനം മാറ്റാനുള്ള അധികാരം ഒരു നിയമത്തിലും വ്യവസ്ഥ ചെയ്തിട്ടില്ല. അത് ഭൂമിയുടെ അടിസ്ഥാന രേഖയാണ്. തയാറാക്കിയ സമയത്തെ ഭൂമിയുടെ അവസ്ഥയാണ് അതിൽ ഉൾക്കൊള്ളിക്കുന്നത്. അതിനാൽ നിയമപരമായി നികത്തലിനെ ന്യായീകരിക്കാൻ തോമസ് ചാണ്ടിക്ക് ഒരുതരത്തിലും കഴിയില്ല. കലക്ടറുടെ സമഗ്രാന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടിയുണ്ടാവുമെന്നാണ് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സർക്കാറുമായി ബന്ധപ്പെട്ട വിവിധ ഓഫിസുകളിലെ രേഖകളും മാർത്താണ്ഡം കായലിൽ നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കുക. അതിൽ ൈകേയറ്റത്തിനനുകൂലമായ നിലപാടെടുക്കുക എന്നത് നിയമപരമായി അസാധ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് 2008 ആഗസ്റ്റ് 12ന് നെൽകൃഷി ചെയ്യുന്നതോ നെൽകൃഷിക്ക് അനുയോജ്യമായതോ ആയ നെൽവയലിെൻറയും തണ്ണീർത്തടത്തിെൻറയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡാറ്റാ ബാങ്കാണ് തയാറാക്കിയത്. അതിൽ തെറ്റുകളുണ്ടെങ്കിൽ സംരക്ഷണ നിയമത്തിലെ ചട്ടം നാല് (രണ്ട് ) പ്രകാരം കരട് ഡാറ്റാ ബാങ്കിൽ പ്രദേശികതല സമിതിക്ക് യുക്തമായ തിരുത്തലുകൾ വരുത്താം. ഗസറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിനുശേഷം തെറ്റുകൾ തിരുത്താൻ വ്യവസ്ഥയില്ല. അതുപോലെ അനധികൃതമായി കുന്നുകൾ ഇടിച്ചു നിരത്തി നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നതിനെതിരെ റവന്യൂ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. നിയമം ലംഘിക്കുന്ന പേരിൽ കർശന നടപടികൾ സ്വീകരിക്കാനും വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് സർക്കാറിലേക്ക് കണ്ടുകെട്ടാനും ജില്ല കൃഷി ഓഫിസർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്ക് ചുമതല നൽകി.
നിയമം ഏഴ് (ഒന്ന് ) അനുസരിച്ച് നെൽവയൽ തണ്ണീർത്തടങ്ങളുടെ അനധികൃത പരിവർത്തനം റിപ്പോർട്ട് ചെയ്യാൻ കൃഷി ഫീൽഡ് ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. നിയമത്തിലെ വകുപ്പ് 12 (ഒന്ന്) പ്രകാരം വില്ലേജ് ഓഫിസർക്ക് സ്വമേധയാ കേസ് എടുക്കാം. ഈ സർക്കാറിെൻറ കാലത്ത് കോഴിക്കോട് കോട്ടൂളി വില്ലേജിൽ പീവീസ് പ്രോപ്പർട്ടീസ് െഡവലപ്പേഴ്സിെൻറ ഭൂമിയിൽ മണ്ണിട്ട് നികത്തുന്നതിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.