തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലു സംഭരണത്തിൽ കര്‍ഷകര്‍ക്ക് സമയത്ത് പണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. പ്രസാദ്. ബാങ്ക് കൺസോര്‍ഷ്യം പണം നൽകാൻ തയാറാകാത്തതിനൊപ്പം കേന്ദ്രം വരുത്തിയ കോടികളുടെ കുടിശിക കൂടി ആയതോടെ സംസ്ഥാനത്ത് നെല്ലു സംഭരണം അനിശ്ചിതത്വത്തിലായത്.
സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയിലും അന്തിമ തീരുമാനം ആയിട്ടില്ല. കര്‍ഷകര്‍ക്ക് സമയത്ത് പണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അന്തിമ തീരുമാനം ആകുന്നതേ ഉള്ളു എന്നും മന്ത്രി വിശദീകരിച്ചു.ബാങ്ക് കൺസോര്‍ഷ്യത്തിൽ നിന്ന് പണമെടുത്താണ് കര്‍ഷകര്‍ക്ക് സപ്ലെയ്കോ സംഭരണ വില ലഭ്യമാക്കിയിരുന്നത്. തുടര്‍ സഹകരണത്തിന് ബാങ്കുകൾ തയാറാകുന്നില്ലെന്ന വിശദീകരണത്തോടെയാണ് സംഭരണ വിഹിതത്തിന് സഹകരണ സംഘങ്ങളെ ഏര്‍പ്പാടാക്കാൻ സര്‍ക്കാര്‍ തലത്തിൽ ആലോചന നടക്കുന്നത്.
നെല്ലെടുക്കുന്നതിൽ സഹകരണ സംഘങ്ങളുടെ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിച്ച കര്‍ഷകര്‍ ഇതിനെതിരെ രംഗത്തെത്തി. സഹകരണ സംഘങ്ങൾ മുൻകാലങ്ങളിൽ വരുത്തിയ വീഴ്ചകളും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സമയത്ത് പണം ലഭ്യമാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിയാണ് ചര്‍ച്ചകളെന്നും ഉപസമിതി തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.