പാലക്കാട്: നടപ്പുവർഷത്തെ ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ബുധനാഴ്ച മുതൽ ആരംഭിക്കും. പുതിയ രജിസ്ട്രേഷൻ നടത്താൻ സപ്ലൈകോ പാഡി പോർട്ടൽ ഇന്ന് മുതൽ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി രജിസ്ട്രേഷൻ നടപടികളിൽ സപ്ലൈകോ മാറ്റം വരുത്തിയിട്ടുണ്ട്. പാട്ടക്കൃഷിയിറക്കുന്നവരും, പുതുതായി ഭൂമി വാങ്ങി കൃഷിയിറക്കുന്നവരും മാത്രം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാൽ മതി.
മറ്റ് കർഷകരുടെ വിവരങ്ങൾ കഴിഞ്ഞ സീസണിലെ രജിസ്റ്റർ ചെയ്ത സ്ഥിതിവിവരക്കണക്കനുസരിച്ച് കൃഷിഭവൻ മുഖേന പുതുക്കും. ആഗസ്റ്റ് ഒന്നിന് ആരംഭിക്കേണ്ട രജിസ്ട്രേഷൻ നടപടികൾ വിവിധ കാരണങ്ങളാൽ നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.