തൃശൂർ: സഹോദരനായ കെ. മുരളീധരനെ കുറിച്ച് മാധ്യമങ്ങൾ തന്നോട് ഒന്നും ചോദിക്കരുതെന്ന അഭ്യർഥനയുമായി പത്മജ വേണുഗോപാൽ. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്നും പത്മജ പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പത്മജയുടെ അഭ്യർഥന.
കെ. മുരളീധരൻ തന്നെ സംബന്ധിച്ച് ഒരു അടഞ്ഞ അധ്യായമാണെന്നും പത്മജ കുറിച്ചു. അദ്ദേഹം ഒരു മറുപടിയും അർഹിക്കുന്നില്ല. ഇപ്പോഴും ഒന്നും പറയാമെന്നു എനിക്ക് ആഗ്രഹമില്ലായിരുന്നു. വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്. ഇനി എനിക്കും സഹിക്കാൻ ബുദ്ധിമുട്ടുണ്ട്. അന്ന് ഞാൻ കോൺഗ്രസുകാരിയായിരുന്നു. ആരെ വിമർശിക്കണം എന്നത് ഞാൻ തീരുമാനിച്ചോളാം. എന്നെ ആരും ഉപദേശിക്കേണ്ട. ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്ന് അദ്ദേഹവും സമ്മതിച്ചല്ലോ. ഇപ്പോഴായത്കൊണ്ട് ഞാൻ പറഞ്ഞുകൊടുത്തിട്ടാണ് എന്ന് പറയില്ലല്ലോ. അതിൽ സന്തോഷമുണ്ടെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.