പെയിന്‍റ് വിവാദം: ബെഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: പെയിന്‍റ് വിവാദത്തിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക കമ്പനിയുടെ പെയിന്‍റ് വേണമെന്ന് ബെഹ്റ നിർദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിറങ്ങൾ തിരിച്ചറിയാൻ കമ്പനിയുടെ പേരും കളർ കോഡും സൂചിപ്പിക്കുക മാത്രമാണ് ബെഹ്റ ചെയ്തതെന്നും പിണറായി വിശദീകരിച്ചു.

നിയമപരമായ നിർദേശങ്ങൾ മാത്രമാണ് മുൻ ഡി.ജി.പി നൽകിയത്. പെയിന്‍റ് വിവാദത്തിൽ വിജിലൻസിന് ഒരു പരാതി ലഭിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.ഡി സതീശന്‍റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്. 

സംസ്ഥാനത്തെ മുഴവൻ പൊലീസ് സ്റ്റേഷനുകളിലും സി.ഐ, ഡി.വൈ.എസ്.പി ഒാഫീസുകളിലും ബ്രൗൺ പെയിന്‍റ് അടിക്കണമെന്ന് നിർദേശിക്കുന്ന ഉത്തരവാണ് ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചത്. പൊലീസ് കെട്ടിടങ്ങളുടെ അകവും പുറവും ഏതെല്ലാം നിറം പൂശണമെന്ന് പ്രത്യേകമായി പറയുന്നുണ്ട്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാൻഡും കളർ കോഡും ബെഹ്റ നിർദേശിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. 

ടെൻഡറോ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെ പെയിന്‍റ് നിർദേശിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വിവാദ ഉത്തരവ് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പൊലീസ് ആസ്ഥാനത്തെ അഡീഷനൽ എ.ഐ.ജി ഹരി ശങ്കറിനെ ഡി.ജി.പി ചുമതലപ്പെടുത്തി. 

Tags:    
News Summary - paint scam kerala chief minister pinarayi vijayan support loknath behra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.