തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റക്കെതിരായ ഹരജി സർക്കാറിന് പുതിയ തലവേദനയാകും. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഒരു കമ്പനിയുടെ പെയിൻറടിക്കാൻ നിർദേശം നൽകിയതിൽ അഴിമതിയാരോപിച്ച് സമർപ്പിച്ച ഹരജി കോടതി ഫയലിൽ സ്വീകരിച്ച് വിജിലൻസിെൻറ നിലപാട് ആരാഞ്ഞതാണ് വരും ദിവസങ്ങളിൽ സർക്കാറിന് പ്രശ്നം സൃഷ്ടിക്കുക.
ഇൗമാസം 20നകം ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കാനാണ് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടത്. ഡി.ജി.പിയായിരുന്നപ്പോൾ ബെഹ്റ പുറത്തിറക്കിയ ഉത്തരവാണ് വിവാദമായത്. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ തലപ്പത്തിരിക്കുേമ്പാൾ അദ്ദേഹത്തിനെതിരായ പരാതിയിൽ വിജിലൻസ് നിലപാട് ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത വർധിക്കുകയാണ്. ആ സാഹചര്യത്തിൽ ബെഹ്റയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുൾപ്പെടെ സർക്കാർ നിർബന്ധിതമായേക്കാം.
കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഹരജി പരിഗണനക്ക് വന്നേപ്പാൾ സർക്കാർ അഭിഭാഷകൻ ഉന്നയിച്ച വാദഗതികളെല്ലാം കോടതി തള്ളിയിരുന്നു. ബെഹ്റക്ക് പെയിൻറ് കമ്പനിയുമായി എന്തു ബന്ധമെന്നാണ് കോടതി ആരാഞ്ഞതും. അതിനാൽതന്നെ ബെഹ്റയുടെ വിഷയത്തിൽ സർക്കാറിന് കോടതിയിൽനിന്നും വിമർശനം നേരിടേണ്ടിയും വന്നേക്കും. ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽതന്നെ പല തരത്തിെല ചട്ടലംഘനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സാധാരണനിലയിൽ ഇറക്കേണ്ട ഉത്തരവിൽനിന്നും വ്യത്യസ്തമാണ് ഡി.ജി.പിയായിരിക്കെ ഏപ്രിലിൽ ബെഹ്റ ഇറക്കിയ ന്യൂസിലൻഡ് കമ്പനിയുടെ പെയിൻറ് അടിക്കണമെന്ന ഉത്തരവ്. കുറേ പൊലീസ് സ്റ്റേഷനുകളിൽ ഇൗ നിർദേശാനുസരണമുള്ള പെയിൻറടി നടന്നിട്ടുണ്ടെന്നും രണ്ടു കോടിയോളം രൂപ പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ അഡ്വാൻസ് തുകയായി മാറിയെടുത്തതായും വിവരമുണ്ട്. പെയിൻറ് വാങ്ങാനുള്ള എസ്റ്റിമേറ്റ്, കരാർ, ടെൻഡർ എന്നിവയൊന്നും പാലിക്കാതെയായിരുന്നു ഇൗ നടപടിയെന്നാണ് അറിയുന്നത്. സ്റ്റോർ പർച്ചേസ് നിയമപ്രകാരം 20,000 രൂപയിൽ താഴെയുള്ള പർച്ചേസുകൾ നടത്താൻ മാത്രം അനുമതിയുള്ള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ അഞ്ചരക്കോടിയുടെ പെയിൻറ് വാങ്ങാൻ ഉത്തരവിറക്കി. പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായിരുന്ന ബൽറാംകുമാർ ഉപാധ്യായയെ മറികടന്നായിരുന്നു ബെഹ്റയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.