ജോസഫ് പിടിവാശി തുടർന്നാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ. മാണി

കോട്ടയം: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി നിർണയം സംബന്ധിച്ച് കേരള കോൺഗ്രസിൽ തർക്കം തുടരുന്നു. രണ്ടില ചിഹ്നത്തിൽ പി.ജെ. ജോസഫ് പിടിവാശി തുടർന്നാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ. മാണി നിലപാടെടുത്തു. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ ജോസ് കെ. മാണി അറിയിച്ചതായാണ് വിവരം.

ചിഹ്നം ലഭിക്കാൻ പി.ജെ. ജോസഫിന്‍റെ അനുമതിക്കായി കാക്കേണ്ടെന്നാണ് ജോസ് കെ. മാണി വിഭാഗം നേതാക്കളുടെ പൊതുവികാരം. സ്ഥാനാർഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയിൽ പി.ജെ. ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ചർച്ചകൾ പൂർത്തിയാകാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിലാണ് അതൃപ്തി. ഇത് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

യു.ഡി.എഫ് നേതൃത്വം ഇന്ന് ഇരുവിഭാഗവുമായും ചർച്ച നടത്തും.

Tags:    
News Summary - pala bypoll kerala congress conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.