കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം നിഷേധിച്ച പി.ജെ ജോസഫിെൻറ നിലപാട് വേദനാജനകമെന്ന് ജോസ് കെ.മാണി. 32 വർഷമായി രണ്ടില ചിഹ്നത്തിലാണ് പാലായിലെ ജനങ്ങൾ കെ.എം മാണിക്ക് വോട്ട് നൽകിയത്. രണ്ടില ചിഹ്നവുമായി കേരള കോൺഗ്രസിനും ഇവിടുത്തെ ജനങ്ങൾക്കും ആത്മ ബന്ധമുണ്ട്. അത് നിഷേധിച്ചത് വേദനാജനകമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ജോസ് കെ.മാണി പറഞ്ഞു.
യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബെഹ്നാൻ, കുഞ്ഞാലികുട്ടി എന്നിവരെല്ലാം ചിഹ്നം നൽകണമെന്ന് പി.ജെ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് കൂട്ടായ ചർച്ചയിലൂടെയാണ് സ്ഥാനാർഥി നിർണയം നടത്തിയത്. അത് പി.ജെ ജോസഫിനെ അറിയിക്കുന്നതോടൊപ്പം ചിഹ്നത്തിെൻറ കാര്യവും ഉന്നയിച്ചതാണ്. എന്നാൽ ഇത് പി.ജെ ജോസഫ് നിഷേധിക്കുകയാണുണ്ടായതെന്നും ജോസ് കെ.മാണി പറഞ്ഞു.
മാണി സാർ എന്ന ചിഹ്നം പാലായിലെ ജനങ്ങളുടെ മനസിലുണ്ട്. അതിനാൽ മറ്റൊരു തരത്തിലുള്ള ആശങ്കയുമില്ല. ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർഥിയായും സ്വതന്ത്രനായും പത്രിക നൽകുമെന്നും ജോസ് കെ.മാണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.