രണ്ടില ചിഹ്നമില്ലെന്ന്​ യു.ഡി.എഫ്​ അറിയിച്ചിട്ടില്ല -റോഷി അഗസ്​റ്റിൻ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ജോസ്​ ടോം പു​ലി​​ക്കു​ന്നേ​ലിന്​ രണ്ടിന ചിഹ്നം നൽകില്ലെന്ന്​ യു.ഡി.എഫ്​ അറിയിച്ചിട്ടില്ലെന്ന്​ റോഷി അഗസ്​റ്റിൻ എം.എൽ.എ. ചിഹ്നം അനുവദിക്കുന്നത്​ സംബന്ധിച്ച്​ യു.ഡി.എഫ്​ കൺവീനറും പ്രതിപക്ഷ നേതാവും തീരുമാനം കൈകൊള്ളും. ചർച്ചകൾ തുടരുകയാണെന്നും റോഷി അഗസ്​റ്റിൻ അറിയിച്ചു.

യു.ഡി.എഫ്​ സ്ഥാനാർഥിയായ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലാണ്​ പി.ജെ ജോസഫ്. ചിഹ്നകാര്യത്തില്‍ വരണാധികാരിക്ക് തീരുമാനം എടുക്കാമെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാര്‍ത്ഥ ഭാരവാഹികള്‍ ആയിരിക്കണമെന്നും വരണാധികാരിക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ ഇടപെടൂ എന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Pala by election - Kerala Congress - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.