പാലായിൽ വിജയം ഉറപ്പെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: പാലായില്‍ തികഞ്ഞ ആത്മവിശ്വാസമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ്. ഒറ്റക്കെട്ടാണ്. യു.ഡി.എ ഫിന്‍റെ വോട്ടുകള്‍ മുഴുവനും കൈതച്ചക്ക ചിഹ്നത്തിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വിഭാഗം കോൺഗ്രസ്‌ വോട്ട് എല്‍.ഡി.എഫിന് മറിയുമെന്നായിരുന്നു മാണി സി. കാപ്പന്‍റെ പ്രസ്താവന. ബി.ജെ.പി വോട്ട് കോൺഗ്രസിന് ലഭിക്കുമെന്നാണ് കാപ്പൻ കഴിഞ്ഞ ദിവസം പറഞ്ഞത്. മാണി സി. കാപ്പന്‍റെ പ്രസ്താവന ഓരോ ദിവസവും ഓരോന്നാണെന്നും ഉമ്മൻ‌ചാണ്ടി പറയുന്നു.

Tags:    
News Summary - Pala By Election: Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.