പാലാ: സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളും കെ.എം മാണിയുടെ ലെഗസിയും യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിനെ വിജയിപ ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ടവൻ പ്രളയത്തിൽ മുങ്ങി കഷ്ടപ്പെട്ട് ജീവിക്കുമ്പോൾ അവന്‍റെ തലയിൽ പ്രളയ സെസ് അടിച്ചേൽപ്പിച്ച സർക്കാരാണിത്. നാല് കാബിനറ്റ് പദവി സൃഷ്ടിച്ച് ജനങ്ങളുെട പണം ധൂർത്തടിക്കുന്ന സർക്കാരുമാണ്. അഴിമതി മുഖമുദ്രയായ ജനങ്ങൾ വെറുക്കുന്ന സർക്കാറിന് ആര് വോട്ട് ചെയ്യുമെന്നും ചെന്നിത്തല ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും ജനങ്ങൾ യു.ഡി.എഫിന് നൽകി. എൽ.ഡി.എഫ് കൂടുതൽ ദുർബലമാവുകയും പ്രതിച്ഛായ തകർന്നിരിക്കുകയും ചെയ്തിരിക്കുന്നു. ജനവിരുദ്ധ നയങ്ങളാണ് ജനങ്ങൾ ചർച്ച ചെയ്യുന്നത്. കർഷകരും പാവപ്പെട്ടവരും തൊഴിലാളികളും ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സർക്കാർ ജനവിരുദ്ധമായി കൊണ്ടിരിക്കുന്ന സമയത്താണ് പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.