ളാലം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം നാമനിർദേശപത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരി ളാലം ബ്ലോക് പഞ്ചായത്ത് ഡെവലപ്മെന്‍റ് ഒാഫീസർ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി, കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി.സി.സി അധ്യക്ഷൻ ജോഷി ഫിലിപ്പ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
അതേസമയം, രണ്ടില ചിഹ്നത്തിന്‍റെ കാര്യത്തിൽ പി.ജി ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങൾക്കിടയിൽ ധാരണയായില്ല. ജോസ് കെ. മാണി വിഭാഗം ഇതുവരെ രണ്ടില ചിഹ്നം ആവശ്യപ്പെട്ടില്ലെന്നും അതിനാൽ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്നും പി.ജെ ജോസഫ് പറഞ്ഞു.
ചിഹ്നം ലഭിക്കാൻ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. 32 വർഷമായി രണ്ടില ചിഹ്നത്തിലാണ് പാലായിലെ ജനങ്ങൾ കെ.എം മാണിക്ക് വോട്ട് നൽകിയത്. രണ്ടില ചിഹ്നവുമായി കേരള കോൺഗ്രസിനും പാലായിലെ ജനങ്ങൾക്കും ആത്മബന്ധമുണ്ട്. അത് നിഷേധിച്ചത് വേദനാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.