ജോസ് കെ. മാണിക്കെതിരെ പരസ്യ പ്രതികരണം; പാലാ നഗരസഭ കൗൺസിലര്‍ ബിനു പുളിക്കകണ്ടത്തിനെ സി.പി.എം പുറത്താക്കി

കോട്ടയം: ജോസ് കെ.മാണിക്കെതിരെ പരസ്യപ്രതികരണം നടത്തിയ പാലാ നഗരസഭ സി.പി.എം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനവും ഇടതുപക്ഷ വിരുദ്ധ സമീപനവും ചൂണ്ടിക്കാണിച്ചാണ് ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനുവിനെ സി.പി.എം പാല ഏരിയ കമ്മിറ്റി പുറത്താക്കിയത്. തീരുമാനം ജില്ല കമ്മിറ്റി അംഗീകരിച്ചു. 


രാജ്യസഭ സീറ്റ് ജോസ് കെ.മാണിക്ക് വിട്ടു നൽകിയതോടെയാണ് ബിനു പുളിക്കകണ്ടം പരസ്യ വിയോജിപ്പുമായി രംഗത്തെത്തിയത്. നേരത്തെ പാലായിൽ കേരള കോൺഗ്രസിന്റെ എതിർപ്പിനെ തുടർന്ന് നഗരസഭ ചെയർമാൻ സ്ഥാനം നഷ്ടമായാളണ് ബിനു. തുടർന്ന് ഒന്നര വർഷത്തോളം പർട്ടി വേദികളിൽ കറുത്ത വസ്ത്രം ധരിച്ചാണ് ബിനു എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ കറുത്ത വസ്ത്രം ഉപേക്ഷിക്കാനും തീരുമാനിച്ചു.

ജോസ് കെ.മാണിയുടെ പിടിവാശി മൂലം അർഹമായ ചെയർമാൻ സ്ഥാനം നഷ്ടമായെന്നാണ് ബിനുവിന്റെ ആരോപണം. ഇപ്പോൾ രാജ്യസഭ സീറ്റിലും ജോസ് കെ.മാണിയുടെ സമ്മർദത്തിന് സി.പി.എം വഴങ്ങേണ്ടി വന്നു. ജനങ്ങളെ അഭിമുഖീകരിക്കാൻ തയാറാകാതെ പാർലമന്റെറി സ്ഥാനങ്ങൾ നേടിയെടുക്കുന്ന ജോസ് കെ. മാണിക്ക് ഇനി രാഷ്ടീയ യുദ്ധത്തിനില്ല. നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങൾ നടത്താൻ ഇല്ലെന്നായിരുന്നു ബിനു പറഞ്ഞത്.

അതുകൊണ്ടാണ് കറുത്ത വസ്ത്രം ഉപേക്ഷിക്കുന്നതെന്നും അടുത്ത കൗൺസിൽ യോഗത്തിൽ വെളുത്ത വസ്ത്രത്തിലെത്തുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഇടപെടലുണ്ടാകുന്നത്. 

Tags:    
News Summary - Pala Municipal councillor Binu Pulikakandam has been expelled by the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.