പാലക്കാട്: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേർ രോഗമുക്തി നേടിയതായി ഡി.എം.ഒ അറിയിച്ചു. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച ഒരാളും ഏപ്രിൽ 25ന് രോഗം സ്ഥിരീകരിച്ച ഉത്തർപ്രദേശ് സ്വദേശിയും മലപ്പുറം സ്വദേശിയും ഉൾെപ്പടെ അഞ്ചുപേരാണ് രോഗമുക്തി നേടിയത്. ഇവരുടെ സാമ്പിൾ പരിശോധനയിൽ തുടർച്ചയായ രണ്ടുതവണ കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
ആശുപത്രി വിട്ട ഇവരോട് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. നിലവിൽ ഒരു രോഗി മാത്രമാണ് ചികിത്സയിലുള്ളത്. ഏപ്രിൽ 21 ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി മാത്രമാണ് ജില്ല ആശുപത്രിയിൽ ചികിത്സയിലുളളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.