പാലക്കാട്: ബി.ജെ.പിയുടെ സ്ഥാനാർഥിനിർണയത്തിൽ അപാകത സംഭവിച്ചെന്ന ആരോപണവുമായി പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ രംഗത്ത്. സ്ഥാനാർഥി സി. കൃഷ്ണകുമാറിനെയും നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ച പ്രമീള മറ്റൊരു സ്ഥാനാർഥിയായിരുന്നെങ്കില് ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്നും പറഞ്ഞു.
തോൽവിക്ക് കാരണം നഗരസഭ ഭരണസമിതിയാണെന്ന ആരോപണം നേതൃത്വത്തിലെ ചിലർ ഉന്നയിച്ചതിനു പിന്നാലെയാണ് പ്രമീള പരസ്യ പ്രതികരണം നടത്തിയത്.
നഗരസഭ ഭരണത്തിൽ പാളിച്ചയില്ലെന്നു പറഞ്ഞ അവർ സ്ഥാനാർഥി നിര്‍ണയം പാളിയെന്നും പറഞ്ഞു. വോട്ട് ചോദിക്കാന്‍ പോയപ്പോള്‍ ‘നിങ്ങള്‍ക്ക് കൃഷ്ണകുമാര്‍ മാത്രമേയുള്ളോ, വേറെ ആരുമില്ലേ?’ എന്ന ചോദ്യം നേരിട്ടിരുന്നു. സ്ഥാനാര്‍ഥിനിര്‍ണയ ഘട്ടത്തില്‍തന്നെ കൃഷ്ണകുമാറിന് വോട്ട് ചോദിക്കാന്‍ വിഷമമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, പരിഹാരമുണ്ടായില്ല. കെ. സുരേന്ദ്രന്റെ താൽപര്യത്തിലാണ് കൃഷ്ണകുമാർ സ്ഥാനാർഥിയായതെന്നും പ്രമീള ശശിധരന് തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.