മലപ്പുറം: രാമനാട്ടുകരയിൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർ അപകടത്തിൽ മരിച്ച ദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പാലക്കാട് സ്വദേശിയെ തട്ടികൊണ്ടു പോയതായി പരാതി. വിമാനത്താവളത്തിലെത്തിയ പാലക്കാട് പുതുനഗരം സ്വദേശിയേയാണ് തട്ടികൊണ്ടു പോയത്. സ്വർണക്കടത്ത് നടത്തുന്ന കൊടുവള്ളിയിൽ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് ഫിജാസ്, ഷിഹാബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ നാല് പ്രതികളാണ് ഉള്ളതെന്നാണ് സൂചന. സ്വർണക്കടത്ത് സംഘവുമായി നേരത്തെ ബന്ധമുള്ള ആളെയായിരുന്നു തട്ടികൊണ്ട് പോയതെന്നാണ് റിപ്പോർട്ട്. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. പക്ഷേ, ഇയാളുടെ കൈവശമുണ്ടായിരുന്ന ലഗേജ് കവർന്നു.
കരിപ്പൂരിലെത്തുന്ന കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ചുപേർ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ ഷഫീഖിനെ കസ്റ്റംസും പിടികൂടിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഷഫീഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന സംശയിക്കുന്ന അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.