പാലക്കാട് ഫലം: ഫാഷിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഏകീകരിക്കുന്ന പാര്‍ട്ടി നിലപാടിന്റെ വിജയം- എസ്.ഡി.പി.ഐ

കൊച്ചി: വിഭജന രാഷ്ട്രീയത്തിനെതിരെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനുള്ള എസ്.ഡി.പി.ഐയുടെ നിലപാടിനുള്ള അംഗീകാരമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി വോട്ട് വിഭജിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

മുനമ്പം വഖഫ് ഭൂമി പ്രശ്നം വരെ ചര്‍ച്ച ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളിലടക്കം ഭിതി ജനിപ്പിച്ച് കേരളത്തില്‍ വേരൂന്നാനുള്ള ബി.ജെ.പിയുടെ കുതന്ത്രത്തെ പരാജയപ്പെടുത്തുന്നതില്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ വിജയിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അവിടെ മത്സരം നടക്കുന്നത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍.

പാലക്കാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കൃത്യമായ രാഷ്ട്രീയ പക്വതയോടെ വോട്ടു രേഖപ്പെടുത്തി എന്നാണ് തെതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് സി.പി.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. 

Full View


Tags:    
News Summary - Palakkad result: Victory of the party's stance of unifying anti-fascist votes- SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.