തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. നിർമാണത്തിലെ പാളിച്ചകൾക്ക് ഉത്തരവാദികളെ കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തും. കൺസൾട്ടൻസി കരാർ ഏറ്റെടു ത്ത കിറ്റ്കോ നിർമാണത്തിൽ വീഴ്ച വരുത്തി.
നിർമാണത്തിന് ആവശ്യത്തിനുള്ള കമ്പിയും സിമൻറും ചേർത്തിട്ടില് ല, ഗുണനിലവാരം ഇല്ലാത്ത ഉൽപന്നങ്ങൾ ഉപയോഗിച്ചു. ഡിസൈനിലും മേൽനോട്ടത്തിലും ഭരണതലത്തിലും കിറ്റ്കോക്ക് വീഴ്ചയുണ്ടായെന്നും മന്ത്രി സുധാകരൻ നിയമസഭയിൽ പറഞ്ഞു.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 12 തവണ ഡയറക്ടർ ബോർഡ് കൂടിയെങ്കിലും പാലത്തിലെ തകരാറുകൾ ശ്രദ്ധിച്ചിട്ടില്ല. കിറ്റ്കോ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിൻെറ കാലത്ത് പൂര്‍ത്തിയാക്കിയ പാലങ്ങളുടെ നിര്‍മാണത്തെക്കുറിച്ച് പരാതി ലഭിച്ചാൽ അന്വേഷിക്കും. പാലങ്ങളുടെ പ്രാഥമിക പരിശോധന നടത്തി ഗുരുതര തകരാറുകളും വീഴ്ചകളും കണ്ടെത്തുകയാണെങ്കിൽ വിജിലൻസ് അന്വേഷിക്കുമെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ദേശീയപാതയിൽ നടന്ന പാലനിർമാണങ്ങൾ സംസ്ഥാന സർക്കാർ നടത്താമെന്ന് ഏറ്റതാണ്. കേന്ദ്രസർക്കാറിെൻറ നാഷണൽ ഹൈവേ ഓഫ് അതിറോറിറ്റി പണിയേണ്ട ആറ് മേൽപ്പാലങ്ങൾ കേരള സർക്കാർ റോഡ് ഫണ്ട് ഏറ്റെടുത്ത് നിർമിച്ചു. അത് തെറ്റായ നടപടിയാണ്. കേന്ദ്രസർക്കാർ ചെയ്യേണ്ട ജോലി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ദേശീയപാതയിലെ നിർമാണം സർക്കാർ ഏറ്റെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.