കൊച്ചി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ ഹൈകോടതിയിൽ ജാമ്യഹരജി നൽകി. 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഏപ്രിൽ 15 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായ ഇയാളുടെ ജാമ്യഹരജി തലശ്ശേരി പോക്സോ കോടതി തള്ളിയിരുന്നു. കേസ് വിശദാംശങ്ങൾ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട ജസ്റ്റിസ് രാജാ വിജയരാഘവൻ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ സ്കൂളിൽവെച്ച് ഹരജിക്കാരൻ പീഡിപ്പിച്ചെന്നാണ് കേസ്. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറായിരുന്ന താൻ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെത്തുടർന്ന് ചില രക്ഷിതാക്കൾക്കുണ്ടായ അഭിപ്രായവ്യത്യാസമാണ് കേസിനിടയാക്കിയതെന്നാണ് ഹരജിയിൽ അവകാശപ്പെടുന്നത്.
പോസ്റ്റ് പിൻവലിക്കണമെന്ന ആവശ്യം തള്ളിയതിലെ പക തീർക്കാൻ കെട്ടിച്ചമച്ചതാണിത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.