കാസർകോട്: അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന്റെ വിവാഹവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് എൻ.ഐ.എ സംഘം മഞ്ചേശ്വരത്തെത്തി. സവാദ് വിവാഹം ചെയ്തത് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിനിയെയാണ്. ഇദ്ദേഹത്തിന്റെ വിവാഹം നടന്ന തൂമിനാട്ടെ കുക്കാജെ പള്ളിയിൽ എത്തിയാണ് തെളിവെടുത്തത്. പള്ളിയിലെ വിവാഹ രേഖകൾ എൻ.ഐ.എ സംഘം പരിശോധിച്ചു. ആവശ്യമായ രേഖകളുടെ പകർപ്പുകളും ശേഖരിച്ചു.
പള്ളി ഭാരവാഹികളായ രണ്ടുപേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരോട് ഈ മാസം 24ന് എൻ.ഐ.എ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
ഉദ്യാവരം ആയിരം ജുമാമസ്ദിന്റെ കീഴിലുള്ള പള്ളിയാണ് കുക്കാജെയെന്നും ആയിരം ജുമാമസ്ജിദിലേക്ക് എൻ.ഐ.എ സംഘം വന്നിട്ടില്ലെന്നും പള്ളി പ്രസിഡന്റ് സൈഫുല്ല തങ്ങൾ പറഞ്ഞു. തന്നെ ആരും വന്ന് കണ്ടിട്ടില്ല. വന്നത് എൻ.ഐ.എ സംഘമാണെന്നും അറിയില്ല. പഴയ സെക്രട്ടറിയെ കാണാനാണ് അവർ ആഗ്രഹിച്ചത്. അദ്ദേഹത്തെ കണ്ടിട്ടുണ്ടാകുമെന്നും സൈഫുല്ല തങ്ങൾ വ്യക്തമാക്കി. രണ്ട് എൻ.ഐ.എ ഉദ്യോഗസ്ഥരും രണ്ട് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.