കൊച്ചി: പമ്പ മണലെടുപ്പിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. ഉദ്യോഗസ്ഥരടക്കം പൊതുപ്രവർത്തകർക്കെതിരെ മുൻകൂർ അനുമതിയില്ലാതെ അന്വേഷണം സാധ്യമല്ലെന്ന വസ്തുതയടക്കം വിലയിരുത്താതെ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ നൽകിയ ക്രിമിനൽ റിവിഷൻ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുണിെൻറ ഇടക്കാല ഉത്തരവ്.
2018ലെ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ 90,000 ഘനമീറ്റര്‍ മണല്‍ നീക്കാൻ ജില്ല കലക്ടര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് 40 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി ൈകമാറി ആഗസ്റ്റ് 26ന് വിജിലൻസ് കോടതി ഉത്തരവുണ്ടായത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രണ്ടുതവണ ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് വിജിലൻസ് കോടതിയെ നേരിട്ട് സമീപിച്ചത്.
പമ്പയിലെ മണ്ണ് നീക്കം ചെയ്യുന്നതിെൻറ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ തുകക്ക് മണല്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിെച്ചന്നായിരുന്നു പ്രതിപക്ഷ നേതാവിെൻറ പരാതി. ദുരന്തനിവാരണ നിയമപ്രകാരമാണ് മണൽ നീക്കുന്നതെന്നും മൺസൂൺ മൂലമുണ്ടാകുന്ന പ്രളയവും പ്രകൃതിദുരന്തങ്ങളും ഒഴിവാക്കാൻ നടപടിക്ക് കലക്ടർക്ക് അധികാരമുണ്ടെന്നും വിജിലൻസ് ഡയറക്ടറുടെ ഹരജിയിൽ പറയുന്നു. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചാണ് കലക്ടർ തീരുമാനമെടുത്തത്. ഈ സാഹചര്യത്തിലാണ് അന്വേഷണം വേണ്ടതില്ലെന്ന് സർക്കാർ നിലപാടെടുത്തത്. കരാർ നൽകിയത് സർക്കാറിനു കീഴിലെ പൊതുേമഖലാ സ്ഥാപനത്തിനാണെന്നിരിക്കെ സർക്കാറിനു നഷ്ടമുണ്ടായെന്നും കമ്പനിക്ക് നേട്ടമുണ്ടായെന്നുമുള്ള വാദം നിലനിൽക്കുന്നതല്ലെന്നും സർക്കാർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.