തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്ത് പുതുതായി ഗ്രാമപ ഞ്ചായത്തുകൾ രൂപവത്കരിക്കാൻ സെക്രട്ടറിതലസമിതി നിർദേശിച്ചേക്കും. പുതിയ കോർപ റേഷനുകളും മുനിസിപ്പാലിറ്റികളും ഇക്കുറി ഉണ്ടാകില്ല. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യ അനുസരിച്ച് ഏറെ പുതിയ പഞ്ചായത്തുകൾ വേണ്ടിവരുമെങ്കിലും എണ്ണം കുറക്കാനാണ് സാധ്യത. അനിവാര്യമെങ്കിൽ മാത്രമേ വിഭജനമുണ്ടാകൂ എന്ന് മന്ത്രി എ.സി. മൊയ്തീൻ വ്യക്തമാക്കി.
പുതിയ തദ്ദേശസ്ഥാപനങ്ങൾ സംബന്ധിച്ച തീരുമാനം സർക്കാർ എടുത്ത ശേഷമായിരിക്കും വാർഡുകളുടെ അതിർത്തി നിർണയിക്കുന്ന ഡീലിമിറ്റേഷൻ കമീഷൻ വരുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുടെ നേതൃത്വത്തിലായിരിക്കും ഇത്. തദ്ദേശസ്ഥാപനങ്ങളുടെ വിഭജനം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശസെക്രട്ടറി നിര്‍ദേശം നല്കി.
പുനഃസംഘടന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സെക്രട്ടറിതലസമിതി പുതിയ പഞ്ചായത്തുകള്‍ വേണ്ടിവരുമെന്ന് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അതിെൻറ തുടർച്ചയായാണ് ഇപ്പോള്‍ വിഭജിക്കേണ്ട പഞ്ചായത്തുകളുടെ വിശദവിവരം നല്കാൻ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ 27,430 ആണ്. എന്നാല്‍ പല പഞ്ചായത്തുകളിലും 50,000 ത്തിലധികം ജനസംഖ്യയുണ്ടെന്നാണ് കണ്ടെത്തൽ. പഞ്ചായത്തുകളെ വിഭജിക്കുകയോ രണ്ടോ മൂന്നോ പഞ്ചായത്തുകളിലെ വാര്‍ഡുകളെ ഉള്‍പ്പെടുത്തി പുതിയവ രൂപവത്കരിക്കുകയോ വേണം. വിശദവിവരം സെപ്റ്റംബർ 20നകം സമര്‍പ്പിക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.