തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് വ്യാഴാഴ്ച മുതൽ പത്രിക നൽകാം. വ്യാഴാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ വേണം പത്രിക നൽകാൻ. വ്യാഴാഴ്ച മുതൽ നവംബർ 19 വരെ പ്രവൃത്തിദിവസങ്ങളിൽ 11നും മൂന്നിനും ഇടയിലാണ് പത്രിക സ്വീകരിക്കുക.
നാമനിർദേശ പത്രികക്കൊപ്പം സ്ഥാനാർഥികൾ 2എ േഫാറം പൂരിപ്പിച്ച് നൽകണം. മത്സരിക്കുന്നയാൾ ആ തേദ്ദശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറാകണം. 21 വയസ്സ് പൂർത്തിയാകണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടർ ആകണം.
പട്ടികജാതി-വർഗ വിഭാഗക്കാർ വില്ലേജ് ഓഫിസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു സ്ഥാപനത്തിലെ ഒന്നിലധികം വാർഡുകളിൽ മത്സരിക്കാൻ പാടില്ല.
ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കാൻ വിലക്കില്ല.
ഗ്രാമപഞ്ചായത്തിൽ 1000 രൂപയും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും 2000 രൂപയും ജില്ലപഞ്ചായത്തിലും കോർപറേഷനിലും 3000 രൂപയുമാണ് കരുതൽ നിക്ഷേപം. പട്ടികവിഭാഗത്തിന് പകുതി തുക മതി. കാലാവധി കഴിഞ്ഞ് ഭരണസമിതികൾ സ്ഥാനമൊഴിഞ്ഞതോടെ വ്യാഴാഴ്ച മുതൽ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.