കണ്ണൂർ: തദ്ദേശ പദ്ധതികൾ മുടങ്ങുന്നവിധത്തിൽ പഞ്ചായത്തുകളിലെ ജീവനക്കാർ ലീവെടുത്ത് മുങ്ങുന്നത് നിയന്ത്രിക്കാൻ പുതിയ ഉത്തരവ്.അസി. എൻജിനീയർമാർ മുതലുള്ള എല്ലാ പഞ്ചായത്ത് ജീവനക്കാരുടെയും ലീവ് അപേക്ഷകളിൽ നിയന്ത്രണാധികാരികൾക്ക് തീരുമാനമെടുക്കാനുള്ള അനുവാദമാണ് റദ്ദായത്.
ഇനിമുതൽ നിയന്ത്രണാധികാരികൾ അവർക്ക് മുകളിലുള്ളവരുടെ ഉദ്യോഗസ്ഥെൻറ രേഖാമൂലമുള്ള അനുവാദപ്രകാരമേ ലീവ് അനുവദിക്കുകയുള്ളൂ. ഇങ്ങനെ ലീവ് അനുവദിച്ചതിെൻറ പേരിൽ പദ്ധതിനിർവഹണം നീണ്ടാൽ അച്ചടക്ക നടപടിക്കും വിധേയമാവും.
തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറാണ് കഴിഞ്ഞദിവസം ഇങ്ങനെയൊരു അടിയന്തര ഉത്തരവിറക്കിയത്. ഇൗ വർഷത്തെ പദ്ധതിപ്രവർത്തനം സാേങ്കതികാനുമതി നൽകി ടെൻഡർനടപടികളിലേക്ക് നീങ്ങുന്ന വേളയാണിത്. ഇൗ സന്ദർഭത്തിൽ ചില ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി ലീവിൽ പ്രവേശിക്കുന്നതു കൊണ്ടാണ് ഇൗ നടപടിയെന്ന് ചീഫ് എൻജിനീയർ പറഞ്ഞു. പദ്ധതിപ്രവർത്തനത്തെ ബാധിക്കുന്നവിധത്തിൽ ലീവുകൾ അനുവദിക്കില്ല. മെഡിക്കൽ ലീവായാലും ആവശ്യമായ മെഡിക്കൽ ബോർഡിന് ശിപാർശചെയ്യാനും ഉത്തരവിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.