ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു

ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു

പന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബുധനാഴ്ച ചർച്ച ചെയ്യാനിരിക്കെയാണ് അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു. രമ്യയും രാജിവെച്ചത്.

18 അംഗങ്ങളാണ് ബി.ജെ.പിക്ക് നഗരസഭയിലുള്ളത്. സി.പി.എമ്മിന് ഒമ്പതും യു.ഡി.എഫിന് അഞ്ചും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും. ബി.ജെ.പിയുടെ 18 അംഗങ്ങളിൽ മൂന്നുപേർ പാർട്ടിയുമായി ഇടഞ്ഞതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചത്. പരാജയം മുൻകൂട്ടി കണ്ടാണ് രാജിയെന്നാണ് വിവരം.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബി.ജെ.പി വിശദീകരിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് നഗരസഭാ സെക്രട്ടറി ഇ.ബി. അനിത മുമ്പാകെ ഇരുവരും രാജി സമർപ്പിച്ചത്.

Tags:    
News Summary - Pandalam municipal council chairperson and vice-chairperson resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.