കോട്ടയം: കെ.എം. മാണിയെ ഇടതുമുന്നണിയിൽ എടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് സി.പി.െഎ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. ചിലർ മുന്നണിയിലേക്ക് വരാൻ ആർത്തിയോടെ കാത്തിരിക്കുന്നു. അധികാരത്തിനുവേണ്ടി ആരുമായും കൂട്ടൂകൂടാൻ മടിയില്ലാത്തവരാണവർ. വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കയറ്റിയിരുത്താവുന്ന വഴിയമ്പലമല്ല ഇടതു മുന്നണി. അത് വഴിയമ്പലമാക്കി മാറ്റുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ പി.പി. ജോർജ്, കുമരകം ശങ്കുണ്ണിമേനോൻ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അേദ്ദഹം.
കഴിഞ്ഞ അഞ്ചുവർഷത്തെ യു.ഡി.എഫിെൻറ കൊള്ളരുതാത്ത ഭരണത്തിെൻറ ഉപ്പുംചോറും തിന്ന് കൊഴുത്തതടിയുമായി വഴിമാറി സഞ്ചരിക്കുേമ്പാൾ ചിലയാളുകളുടെ നോട്ടം ഇങ്ങോട്ടാണ്. അങ്ങനെ വരാൻ ആഗ്രഹിക്കുന്നവർക്ക് സാഹചര്യമൊരുക്കി കൂടേയെന്നാണ് ചിലരുടെ ചോദ്യം. അത്തരക്കാർക്ക് സി.പി.െഎ തടസ്സമാണ്. അധികാരത്തിെൻറ പങ്കുപറ്റാൻ ആരുമായും കൂട്ടുകൂടാൻ ഒരുമനഃസാക്ഷിക്കുത്തുമില്ലാതെ രാഷ്ട്രീയം കച്ചവടമാക്കിയ ആളുകൾക്ക് ഇവിടെ വരാൻ താൽപര്യമുണ്ട്. അത്തരം ആളുകൾക്ക് വാതിൽ തുറന്നുെകാടുക്കാൻ കഴിയില്ല. അത് ബി.ജെ.പിക്കെതിരെ വളരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കളങ്കമാണ്. കേരളത്തിെല ഇടതുമുന്നണിയിൽ ജാതിമത പാർട്ടികൾ ഇെല്ലന്നതാണ് പ്രത്യേക. മുന്നണിയെ സഹായിക്കുന്ന ഒരുപാട് പാർട്ടികൾ ഒപ്പമുണ്ടായിട്ടും അവരെയൊന്നും മുന്നണിയിൽ എടുത്തിട്ടില്ല.
രാഷ്ട്രീയമൂല്യങ്ങൾ മറക്കുന്നതാണ് ഇന്നത്തെ പ്രശ്നം. മുതലാളിത്ത ബൂർഷ്വാ പാർട്ടികൾക്ക് അഴിമതിയും അനാശാസ്യവും പ്രശ്നമല്ല. ഇടതു പാർട്ടികൾക്കും തൊഴിലാളി വർഗ പാർട്ടികൾക്കും അതിനോട് സന്ധിചെയ്യാനാകില്ല. നിർഭാഗ്യവശാൽ ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരും അഴിമതിയോട് പതുക്കെ പതുക്കെ അടുക്കുകയാണ്. കമ്യൂണിസ്റ്റ് പാർട്ടികളിലും അഴിമതിയുടെ ഛായ വന്നുകൊണ്ടിരിക്കുന്നത് അപകടകരമാണ്. അതിനെതിരെ ശക്തമായ സമരം പാർട്ടിക്കുള്ളിൽനിന്ന് ഉയരണം. അഴിമതിക്കാരെ അഴിമതിക്കാരായി കാണാനും അവരെ പ്രസ്ഥാനവുമായി ബന്ധപ്പെടുത്താതെ മാറ്റിനിർത്താനുമുള്ള തേൻറടം രാഷ്ട്രീയപാർട്ടികൾ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.