തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്ന് തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. തെരഞ്ഞെടുപ്പിൽ വൻപോളിങ്ങാണെന്നും ആളുകൾ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 15 വർഷത്തെ വികസന മുരടിപ്പിന് ശശിതരൂരിന് ജനം മറുപടി നൽകും. ആ വിഷമം അദ്ദേഹത്തിന്റെ വാക്കിലുണ്ട്. ഇപ്പോൾ യു.ഡി.എഫും ബി.ജെ.പിയും ക്രോസ് വോട്ടിനെക്കുറിച്ചാണ് പറയുന്നതെന്നും അതൊരു രക്ഷപ്പെടലാണെന്നും പന്ന്യൻ വിമർശിച്ചു.
ഉയർന്ന പോളിങ് എൽ.ഡി.എഫിന് അനുകൂലമാണ്. തരൂരിന് പഴയ പലതും ഓർമ്മയില്ല. തരൂർ വരുമ്പോൾ ഞാൻ ഇവിടെ എം.പിയാണ്. കണ്ണൂരിൽ വോട്ടുള്ളതു കൊണ്ട് ഞാൻ ഈ നാട്ടുകാരൻ അല്ലാതാകുന്നില്ല. തരൂർ നെഹ്റുവിൻ്റെ പുസ്തകം വായിക്കണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
തരൂർ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും എന്നാൽ താൻ ജനങ്ങളുടെ യൂനിവേഴ്സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. എവിടെ പോയി ബിരിയാണി ചെമ്പിലെ സ്വർണമെന്നും ചോദിച്ചു. അതുപോലെ മറ്റൊരു ആരോപണമാണ് ഇപ്പോഴും വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.