ഗൂഢാലോചനക്കു​പിന്നിൽ പനോളി വത്സനെന്ന്​ കെ. സുധാകരൻ; പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കി നിൽക്കില്ല

കണ്ണൂർ: കൂത്തുപറമ്പിൽ ലീഗ്​ പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കു​പിന്നിൽ സി.പി.എം ​നേതാവ്​ പനോളി വത്സനെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ. സുധാകരൻ. മുൻകൂട്ടി ​​പ്രഖ്യാപിച്ചാണ്​ കൊല നടത്തിയതെന്ന്​ ആരോപിച്ച സുധാകരൻ, സി.പി.എം പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കി നിൽക്കില്ലെന്നും വ്യക്​തമാക്കി.

തെരഞ്ഞെടുപ്പി​ന്‍റെ ചുമതലയുള്ള നേതാവാണ്​ പനോളി വത്സൻ. ഇതിനുമുമ്പും അക്രമി സംഘ​ത്തെ നയിച്ച രാഷ്​ട്രീയ പാരമ്പര്യത്തിന്‍റെ ഉടമയാണയാൾ. തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ പറ്റാത്ത നിരാശയിലാണ്​ ലീഗ്​ പ്രവർത്തകനെ കൊലപ്പെടുത്തിയതെന്നും സുധാകരൻ ആരോപിച്ചു.

കൂത്തുപറമ്പ്​ പുല്ലൂക്കര മുക്കിൽപീടികയിൽ വോ​ട്ടെടുപ്പിന്​ പിന്നാലെയുണ്ടായ ആക്രമണത്തിലാണ്​ യൂത്ത് ലീഗ്​ പ്രവർത്തകനായ പാറാൽ മൻസൂർ (22) വെ​േട്ടറ്റു മരിച്ചത്​. പതിനഞ്ചോളം പേരടങ്ങുന്ന സംഘമെത്തി മൻസൂറിനെ വീട്ടിൽനിന്ന്​ വലിച്ചിറക്കുകയായിരുന്നു. അത്​ തടയാൻ ചെന്ന സഹോദരൻ മുഹ്​സിനെയും അക്രമി സംഘം വെട്ടി. കഴിഞ്ഞദിവസം പോളിങ് ബൂത്തില്‍ ഓപണ്‍ വോട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.

മന്‍സൂറിന്‍റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു. കാല്‍ പൂര്‍ണമായും അറ്റുപോകാറായ നിലയിലായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ, പുലര്‍ച്ചെയോടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.

Tags:    
News Summary - Panoli Valsan Is The Mastermind Behind Mansoor Murder -K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.