പാനൂർ വിഷ്ണുപ്രിയ വധക്കേസ്: പ്രതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; ആയുധം വാങ്ങിയ കടയിൽ തെളിവെടുപ്പ്

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ വധക്കേസിലെ പ്രതി ശ്യം ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂ​ന്ന് ദിവസത്തേക്കാണ് കസ്റ്റഡി. തലശ്ശേരി സി.ജി.എം കോടതിയിൽ നാല് ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പൊലീസ് നൽകിയിരുന്നത്. എന്നാൽ മൂന്ന് ദിവസ​ത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.

തുടർന്ന് ഉച്ചയോടുകൂടി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. പ്രതി ആയുധം വാങ്ങിയ കൂത്തു പറമ്പിലെ കടയിൽ എത്തിച്ച് തെളിവെടുത്തു. കത്തി ഉണ്ടാക്കാനുള്ള ഇരുമ്പും പെൺകുട്ടിയുടെ തലക്കടിച്ച ചുറ്റികയും വാങ്ങിച്ചത് ഈ കടയിൽ നിന്നായിരുന്നു. കടക്കാരൻ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ തിരികെ പാനൂർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരുന്നു. വൈകുന്നേരത്തോടെ കോഴിക്കോട്ടെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇവിടെ വെച്ചായിരുന്നു വിഷ്ണു​ പ്രിയയെയും പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും ശ്യംജിത്ത് പിന്തുടർന്ന് എത്തി വാക്കേറ്റമുണ്ടായത്.

ഇന്ന് രാത്രിയോ നാളെ പുലർച്ചെയോ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Panur Vishnupriya murder case: Accused in police custody for three days; Evidence collection at the store where the weapon was purchased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.