മൂന്നാർ: ദേവികുളം മുൻ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഒഴിപ്പിച്ച ചിന്നക്കനാലിലെ സർക്കാർ ഭൂമിയിൽ വീണ്ടും കൈയേറ്റം. പാപ്പാത്തിച്ചോലയിൽ കുരിശ് സ്ഥാപിച്ച് ഭൂമി കൈയേറിയ ഗ്രൂപ്പാണ് ചിന്നക്കനാലിൽ എത്തി വീണ്ടും കൈയേറിയത്. ചിന്നക്കനാലിൽ ഭൂമികൈയേറ്റം നടന്നിട്ടുണ്ടെന്ന് റവന്യൂവകുപ്പിെൻറ പ്രാഥമിക നിഗമനത്തിെൻറ അടിസ്ഥാനത്തിൽ തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും കൈയേറ്റം.
ഈ ഭാഗത്ത് അനധികൃത കൈയേറ്റം തടയാൻ പുതിയ സബ് കലക്ടർ ചുമതല ഏറ്റെടുത്തശേഷം പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു. ഇത് മറികടന്നാണ് ഇപ്പോഴത്തെ കൈയേറ്റം. ചിന്നക്കനാലിലെ 70 ഏക്കർ സർക്കാർ ഭൂമിയിൽ പാറപൊട്ടിച്ച് പ്ലോട്ട് നിർമിക്കുകയാണ്. ഇവിടേക്ക് റോഡ് നിർമിക്കാൻ മണ്ണുനീക്കുന്ന നടപടികളും നടക്കുന്നു. അതി പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പട്ടികയിൽപെട്ട പ്രദേശത്താണിത്. വിവരം പുറത്തുവന്നതോടെ കൈയേറ്റം ഒഴിപ്പിക്കാൻ വെള്ളിയാഴ്ച സബ് കലക്ടർക്ക് നിർദേശമെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.