തിരുവനന്തപുരം: പറമ്പിക്കുളംആളിയാർ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ പരിശോധിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന രൂക്ഷമായ ജലക്ഷാമവും മറ്റും ചൂണ്ടിക്കാട്ടി ഏപ്രിൽ 29ന് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
കരാർ അനുസരിച്ച് ചിറ്റൂർ, ചാലക്കുടി പുഴകളിലേക്ക് ഒഴുക്കിവിടേണ്ട വെള്ളം തമിഴ്നാട് നൽകിയിരുന്നില്ല എന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയിൽ പ്പെടുത്തി. ഇതുകാരണം ഈ മേഖല കടുത്ത ജലക്ഷാമം നേരിടുകയാണ്. മാത്രമല്ല, അപ്പർ ആളിയാർ, കടമ്പറായി ഡാമുകളിൽ തമിഴ്നാട് വെള്ളം സൂക്ഷിക്കുന്നതായി അറിയാൻ കഴിെഞ്ഞന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ നടന്ന സെക്രട്ടറിതല യോഗത്തിൽ ഇപ്രകാരം ശേഖരിച്ച വെള്ളം കേരളത്തിന് നൽകാമെന്ന് തമിഴ്നാട് സമ്മതിച്ചിരുെന്നങ്കിലും ഇതു പാലിച്ചില്ല എന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സെക്രട്ടറിതല യോഗ തീരുമാനമനുസരിച്ച് ശിരുവാണി അണക്കെട്ടിലെ ഡെഡ്സ്റ്റോറേജിൽ നിന്നു പോലും കോയമ്പത്തൂരിലെ കുടിവെള്ള ആവശ്യം പരിഗണിച്ച് വാഗ്ദാനം ചെയ്ത വെള്ളം കേരളം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.