പറവണ്ണയിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

പുറത്തൂർ (മലപ്പുറം): വെട്ടം പറവണ്ണയിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. തേവർ കടപ്പുറം പുളിങ്ങോട് ഹനീഫയുടെ മകൻ അഫ്സാർ (22), ഉണ്യായപ്പ​​​െൻറ പുരക്കൽ ലത്തീഫി​​​െൻറ മകൻ സൗഫീർ (25) എന്നിവർക്കാണ് വെട്ടേറ്റ്​ ഗുരുതര പരിക്കേറ്റത്. 

ബുധനാഴ്ച രാത്രി 9.30ഒാടെ പറവണ്ണ എം.ഇ.എസിന് പടിഞ്ഞാറ് ഭാഗത്ത് ബീച്ചിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോഴാണ് അമ്പതോളം പേരടങ്ങുന്ന സംഘം ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരു കൈകാലുകൾക്കും വെട്ടേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്നു ഇരുവരും. ബാക്കിയുള്ളവർ ഒാടിരക്ഷപ്പെ​െട്ടങ്കിലും വീണപ്പോഴാണ്​ ഇവർക്ക്​ വെ​​േട്ടറ്റത്​. അമ്പതംഗ സംഘമാണ്​ ആക്രമിച്ചത്​. മുസ്​ലിം ലീഗാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ സി.പി.എം ആരോപിച്ചു. 

Tags:    
News Summary - paravanna political clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.