കൊല്ലം: ‘ഫാത്തിമയുടേത് ആത്മഹത്യയല്ല; കൊലപാതകമാണ്, അധ്യാപകനായ സുദർശൻ പത്മനാ ഭൻ തന്നെയാണ് കാരണക്കാരൻ. ഞങ്ങളുടെ കരളായിരുന്നു അവൾ. അവളില്ലാതെ ജീവിക്കുകയെന് നത് =ചിന്തിക്കാേന വയ്യ -ദുരൂഹസാഹചര്യത്തിൽ മരിച്ച, മദ്രാസ് െഎ.െഎ.ടി വിദ്യാർഥിനി ക ൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിെൻറ പിതാവ് അബ്ദുൽ ലത്തീഫും മാതാവ് സജിതയും വാക്കുക ൾ മുഴുമിപ്പിക്കാനാകാതെ തേങ്ങി. എെൻറ മകൾ പോയി, ഇനി ഒരു ഫാത്തിമ ഉണ്ടാകരുത്. അതിനു വേണ്ടി എന്തിനും ഞാൻ തയാറാണ്, എല്ലാം വിറ്റും ഞാൻ അതിനായി നിൽക്കും’ -അബ്ദുൽ ലത്തീഫ് കൂ ട്ടിച്ചേർത്തു.
സെമസ്റ്റർ പരീക്ഷക്കുശേഷം, ചെെന്നെയിൽനിന്ന് കൊല്ലം കിളികൊല്ലൂരിലെ വീട്ടിലെത്തുേമ്പാൾ, വായിക്കാനായി മകൾ ഒാൺലൈനിൽ വരുത്തിയ പുസ്തകങ്ങൾ മടിയിൽ െവച്ചായിരുന്നു മാതാപിതാക്കളുടെ വിലാപം. പക്ഷേ, മരണത്തിനുത്തരവാദിയാരെന്ന സൂചന- ‘സുദർശൻ പത്മനാഭൻ ഈസ് ദ കോസ് ഓഫ് മൈ െഡത്ത്. പ്ലീസ് ചെക്ക് മൈ സാംസങ് നോട്ട്’ എന്ന സന്ദേശത്തിലൂടെ, ഫാത്തിമ ഫോണിൽ അവശേഷിപ്പിച്ചിട്ടുണ്ട്. െഎ.െഎ.ടി അധ്യാപകനാണ് സുദർശൻ പത്മനാഭൻ.
മറ്റു ചിലരുടെ പേരുകളും മറ്റ് കുറിപ്പുകളിൽ സൂചിപ്പിച്ചതായി അറിയുന്നു. അധ്യാപകരിൽനിന്ന് മതപരമായ വിവേചനമടക്കം കുട്ടി നേരിട്ടിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു. ഇേൻറണൽ മാർക്ക് മനഃപൂർവം കുറച്ചത് ഇതിെൻറ പേരിലാണ്. കിട്ടിയ മാർക്കുപോലും രേഖപ്പെടുത്താതിരുന്നിട്ടുമുണ്ട്. ഫാത്തിമ എന്ന പേര് ഉച്ചരിക്കാൻ തന്നെ അധ്യാപകൻ മടിച്ചിരുന്നതായി മാതാവ് കുറ്റപ്പെടുത്തി.
പേര് മാറ്റുന്നതിനെക്കുറിച്ചുപോലും ആലോചിച്ചിരുന്നു. ഇക്കാര്യം സംസാരിച്ചിരുന്നെങ്കിലും വാപ്പുമ്മ ഇട്ട പേരായതിനാൽ വേെണ്ടന്നായിരുന്നു മകൾ പറഞ്ഞത്. മതവിവേചനത്തിൽ അവൾ സങ്കടപ്പെട്ടിരുന്നു. മരിക്കുന്നതിന് 28 ദിവസം മുമ്പ് നടന്ന കാര്യങ്ങൾ ഫോണിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട്. ദിവസേന വിളിച്ച് വിശേഷങ്ങള് പങ്കുെവക്കുന്ന ഫാത്തിമ കുറച്ച് ദിവസങ്ങളിലായി മാനസിക പ്രയാസത്തിലായിരുന്നെന്ന് പിതാവ് പറഞ്ഞു.
സാധാരണ രാത്രി എട്ടിന് ഭക്ഷണം കഴിക്കാൻ കാൻറീനിൽ എത്താറുള്ള കുട്ടി, വെള്ളിയാഴ്ച 9.30ന് കരഞ്ഞാണ് എത്തിയത്. അപ്പോൾ ഒരു സ്ത്രീ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അന്ന് വൈകിയത് എന്തുകൊണ്ടെന്നും മകൾ കരഞ്ഞത് എന്തുകൊണ്ടെന്നും അറിയേണ്ടതുണ്ട്. അവളെ ആശ്വസിപ്പിച്ച സ്ത്രീക്ക് കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹം സഫലമാക്കിയാണ് ഫാത്തിമ ചെന്നൈ െഎ.െഎ.ടിയിൽ പ്രവേശനം നേടിയത്. അതും െഎ.െഎ.ടി ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് (എച്ച്.എസ്.ഇ.ഇ) പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.
ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന്, മാതാവ് ഹോസ്റ്റൽ വാർഡനെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ആത്മഹത്യ ചെയ്തെന്ന വിവരം അറിയിച്ചത്. അതിനുമുമ്പ് സുഹൃത്തുക്കളാരും ഫോൺ എടുത്തില്ല. പിതാവ് അബ്ദുൽ ലത്തീഫ് വിദേശത്തായതിനാൽ വിവരം അറിഞ്ഞ്, നിയമ വിദ്യാർഥിനിയായ ഇരട്ട സഹോദരി അയിഷ കുടുംബ സുഹൃത്തുകൂടിയായ കൊല്ലം മേയർ വി. രാജേന്ദ്ര ബാബുവിനൊപ്പമാണ് ചെെെന്നയിലെത്തിയത്. അധ്യാപകരോ സഹപാഠികളോ ആരും ഇവരുടെ അടുത്തെത്തിയില്ല. പരസ്പരവിരുദ്ധ കാര്യങ്ങളാണ് പറഞ്ഞത്. ആകെ ദുരൂഹമായ അന്തരീക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.