കൊച്ചി: രണ്ടുവർഷം മുമ്പ് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ച വിവരങ്ങൾ കൈമാറാൻ എൻ.െഎ.എ സംഘം പാരിസിൽ. കഴിഞ്ഞ 26നാണ് എൻ.െഎ.എ കൊച്ചി യൂനിറ്റ് എ.എസ്.പി ഷൗക്കത്തലി, ഡൽഹി ഹെഡ് ക്വാർേട്ടഴ്സിലെ െഎ.ജി എന്നിവരുൾപ്പെട്ട സംഘം പാരിസിലെത്തിയത്. മാസങ്ങൾക്കുമുമ്പ് കനകമലയിലെ രഹസ്യയോഗവുമായി ബന്ധപ്പെട്ട് എൻ.െഎ.എ തിരുെനൽവേലിയിൽനിന്ന് അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീനെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച പാരിസ് ആക്രമണത്തെക്കുറിച്ച സുപ്രധാന വിവരങ്ങൾ അവിടുത്തെ അന്വേഷണ ഏജൻസിക്ക് കൈമാറാനാണ് എൻ.െഎ.എ സംഘം അവിടേക്ക് തിരിച്ചത്.
2015ൽ ഇറാഖിലെ മൊസൂളിൽ െഎ.എസിനുവേണ്ടി യുദ്ധം ചെയ്തതായി സുബ്ഹാനി ഹാജാ മൊയ്തീൻ എൻ.െഎ.െഎക്ക് മൊഴി നൽകിയിരുന്നു. ഉമർ ഖാത്തി ഖാലിഫ് എന്നയാളുടെ റെജിമെൻറിലാണ് പ്രവർത്തിച്ചതെന്നും ഇതിെൻറ കമാൻഡർ അബുൽ സുലൈമാനി അൽ ഫ്രാൻസീസി എന്നയാളാണെന്നും മൊഴിയിലുണ്ടായിരുന്നു. ഇൗ സമയത്ത്, പാരിസ് ആക്രമണത്തിലുൾപ്പെട്ട അബ്ദുൽ ഹാമിദ്, അബ്ദുസ്സലാം, മുഹമ്മദ് ഉസ്മാൻ എന്നിവർ അബുൽ സുലൈമാനിയെ സന്ദർശിക്കാൻ എത്തിയിരുന്നതായാണ് സുബ്ഹാനിയുടെ മൊഴി.
ഇതിൽ അബ്ദുൽ ഹാമിദ് പാരിസ് ആക്രമണത്തിന് പിന്നാലെ സുരക്ഷ ഏജൻസിയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റുരണ്ടുപേർ ഇപ്പോഴും ഫ്രഞ്ച് ഏജൻസിയുടെ കസ്റ്റഡിയിലാണ്. എൻ.െഎ.എ നേരത്തേ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം അവസാനം പാരിസ് സംഘം എൻ.െഎ.എയുടെ ഡൽഹി ഹെഡ് ക്വാർേട്ടഴ്സ് സന്ദർശിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് അവിടുത്തെ ഏജൻസിയുമായി ചർച്ചനടത്താൻ കനകമല കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എ.പി. ഷൗക്കത്തലിയെ അവിടേക്ക് ക്ഷണിച്ചത്. മൂന്ന് ഏജൻസികളുമായി ചർച്ചനടത്തി എൻ.െഎ.എ സംഘം ഫ്രാൻസിൽനിന്ന് ഞായറാഴ്ച മടങ്ങും.
തനിക്കൊപ്പം െഎ.എസ് ക്യാമ്പിലുണ്ടായിരുന്ന ഒരാൾ കൺമുന്നിൽ െകാലചെയ്യപ്പെടുന്നത് കണ്ടതോടെയാണത്രേ സുബ്ഹാനി ഹാജാ മൊയ്തീൻ ക്യാമ്പ് വിട്ട് തുർക്കി വഴി ഇന്ത്യയിലേക്ക് തിരിച്ചത്. ഇതിനുമുമ്പ് ഇയാൾ സിറിയൻ ജയിലിൽ കിടന്നതായും എൻ.െഎ.എ വെളിപ്പെടുത്തിയിരുന്നു. നിലവിൽ സുബ്ഹാനി കാക്കനാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.