പയ്യന്നൂർ: പരിയാരം സഹകരണ മെഡിക്കൽ കോളജും അനുബന്ധസ്ഥാപനങ്ങളും സർക്കാർ ഏറ്റെടു ക്കുന്നതിന് സൊസൈറ്റി ജനറൽ ബോഡി ഏകകണ്ഠമായി അനുമതിനൽകി. മെഡിക്കൽ കോളജും അനുബ ന്ധസ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കണമെങ്കിൽ സഹകരണചട്ടത്തിൽ ഭേഗദതി ആവശ്യമായതിനാലാണ് സഹകരണ സൊസൈറ്റി പൊതുയോഗം ചേർന്ന് അനുമതിനൽകിയത്്. ശനിയാഴ്ച രാവിലെ ഒരു അജണ്ടമാത്രം ഉൾപ്പെടുത്തി ചേർന്ന ജനറൽ ബോഡി യോഗം 10 മിനിറ്റിനുള്ളിൽ അവസാനിച്ചു. സ്ഥാപനങ്ങൾ ഉൾപ്പെടെ 3000ലേറെ അംഗങ്ങളുണ്ടെങ്കിലും 120ഓളം പേരാണ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത്. മുൻ ഭരണസമിതി ചെയർമാൻ ശേഖരൻ മിനിയോടനാണ് പ്രമേയം അവതരിപ്പിച്ചത്.
ഭീമമായ കടബാധ്യത നിലവിലുള്ളതിനാൽ പരിയാരം മെഡിക്കൽ കോളജ്, പരിയാരം ഡൻറൽ കോളജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്, കോളജ് ഓഫ് നഴ്സിങ്, സ്കൂൾ ഓഫ് നഴ്സിങ്, സഹകരണ ഹൃദയാലയ, പരിയാരം മെഡിക്കൽ കോളജ് പബ്ലിക് സ്കൂൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നീ സ്ഥാപനങ്ങൾ സർക്കാറിൽ നിക്ഷിപ്തമാക്കുന്നതിന് അനുമതിനൽകുന്നതാണ് പ്രമേയം. ഈ പ്രമേയത്തിെൻറ അടിസ്ഥാനത്തിൽ സഹകരണചട്ടം ഭേദഗതിചെയ്ത് കോളജ് സർക്കാർ സ്ഥാപനമായി മാറ്റി ഓർഡിനൻസ് പുറപ്പെടുവിക്കും.
മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിനെ പിന്തുണക്കുന്നതായി അറിയിച്ച സി.എം.പി ജില്ല സെക്രട്ടറി സി.എ. അജീർ എം.വി.ആർ സ്മാരക ഗവ. മെഡിക്കൽ കോളജ് എന്ന് നാമകരണം ചെയ്യണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. സി. കൃഷ്ണൻ എം.എൽ.എ, മുൻ ചെയർമാൻ എം.വി. ജയരാജൻ, മുൻ അഡ്മിനിസ്ട്രേറ്റർ സി.പി. ദാമോദരൻ, ആരോഗ്യമന്ത്രിയുടെ പി.എ പി. സന്തോഷ്, സഹകരണവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.