കോഴിക്കോട്: വയനാട് ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെ വാഹന പാർക്കിങ്ങിന് ബുധനാഴ്ച മുതൽ നിരോധനം. ചുരത്തിലെ ഒമ്പതാം വളവിൽ വ്യൂ പോയൻറിൽനിന്ന് അരകിലോമീറ്റർ അകലെ ലക്കിടിയിൽ വാഹന പാർക്കിങ്ങിനായി സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ചുരത്തിെൻറ ഭംഗി ആസ്വദിക്കാൻ വ്യൂ പോയൻറിലേക്ക് സഞ്ചാരികൾക്ക് നടന്നുവരാം. മാലിന്യനിക്ഷേപം തടയൽ, പരസ്യബോർഡുകൾ, അനധികൃത നിർമാണം എന്നിവ ഒഴിവാക്കൽ, റോഡ് സുരക്ഷ എന്നിവക്കുള്ള കർശന നിർദേശം ജില്ല കലക്ടർ യു.വി. ജോസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നേരേത്ത നൽകിയിരുന്നു.
ഭാരം കൂടിയതും അനുവദനീയമായ ഭാരത്തിലും കൂടുതൽ കയറ്റി വരുന്ന വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധിക്കും. ചുരത്തിൽ വാഹനങ്ങൾക്ക് അമിതവേഗം നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർമാരായ പി.പി. കൃഷ്ണൻ കുട്ടി, എൻ.കെ. അബ്രഹാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.