തിരുവനന്തപുരം: കോവിഡിനെതുടർന്ന് നിർത്തിവെച്ചിരുന്ന സീസൺ ടിക്കറ്റ് സംവിധാനവും ജനറൽ കോച്ചുകേളാടുകൂടിയ എക്സ്പ്രസ് ട്രെയിൻ സർവിസും നിയന്ത്രണങ്ങളോടെയും ഭാഗികമായും റെയിൽവേ പുനരാരംഭിക്കുന്നു.
പൂർണമായും റിസർവ് കമ്പാർട്ട്മെൻറുകളുമായി സർവിസ് നടത്തുന്ന ഗുരുവായൂർ -പുനലൂർ (06328), പുനലൂർ- ഗുരുവായൂർ (06328) എക്സ്പ്രസുകളിലാണ് മാർച്ച് 17 മുതൽ 11 വീതം ജനറൽ കോച്ചുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം പഴയ ജനറൽ നിരക്കിന് പകരം എക്സ്പ്രസ് നിരക്കാണ് ഇൗടാക്കുക. ഇൗ രണ്ട് ട്രെയിനുകളിലെ ജനറൽ കോച്ചുകളിലും കൂടാതെ 15 മുതൽ ഒാടിത്തുടങ്ങുന്ന കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊർണൂർ മെമുകളിലും 17 മുതൽ സർവിസ് ആരംഭിക്കുന്ന ഷൊർണൂർ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം മെമുകളിലും മാത്രമേ സീസൺ ടിക്കറ്റ് അനുവദിക്കൂ.
ഇതിന് പുറമെ ഇൗ സർവിസുകളുടെ പരിധിയിലെ സ്റ്റേഷനുകളിൽ മാത്രമേ ജനറൽ ടിക്കറ്റുകൾക്കുള്ള കൗണ്ടറുകൾ പ്രവർത്തിക്കൂ. മെമുകളോ ജനറൽ കോച്ചുകളുള്ള എക്സ്പ്രസുകളോ ഒാടിത്തുടങ്ങാത്ത തിരുവനന്തപുരം, വർക്കല അടക്കം പ്രധാന സ്റ്റേഷനുകളിൽ ജനറൽ കൗണ്ടറുകൾ തുറക്കില്ല. എന്നാൽ, േലാക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24 ന് ശേഷം സീസൺ ടിക്കറ്റ് കാലാവധിയുണ്ടായിരുന്നവർക്ക് എത്ര ദിവസങ്ങളാണോ നഷ്ടപ്പെട്ടത് 2021 മാർച്ച് 17 മുതൽ നീട്ടിനൽകുമെന്നും റെയിൽവേ അറിയിക്കുന്നു. ഗുരുവായൂർ -പുനലൂർ (06328) എക്സ്പ്രസ് പുലർച്ച 5.45 ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 2.35 ന് പുനലൂരിലെത്തും. 17 മുതൽ പുനലൂർ- ഗുരുവായൂർ (06328) എക്സ്പ്രസ് വൈകുന്നേരം 6.25 ന് പുനലൂരിൽനിന്ന് പുറപ്പെട്ട് പുലർച്ച 2.20ന് ഗുരുവായൂരിലെത്തും. 11 ജനറൽ കോച്ചുകൾക്ക് പുറമെ മൂന്ന് സെക്കൻഡ് ക്ലാസ് ചെയർകാറുകളും ശേഷിക്കുന്നവ റിസർവ് കോച്ചുകളുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.