എന്നെ മേയറാക്കിയത് പാർട്ടി, രാജിവെക്കില്ല -ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കത്ത് വിവാദത്തിൽ സമരം ചെയ്യാനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ മാനിക്കുന്നുവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. എന്നാൽ സമരത്തിന്‍റെ പേരിൽ ഭരണപക്ഷ കൗണ്‍സിലര്‍മാരെ മര്‍ദിക്കുന്നതും നഗരസഭയിലെത്തുന്ന ജനങ്ങളെ ദ്രോഹിക്കുന്നതും ശരിയല്ലെന്നും മേയർ വ്യക്തമാക്കി.

പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ രാജിവെക്കാനാകില്ല. തന്നെ മേയറാക്കിയത് പാർട്ടിയാണ്. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. പാർട്ടി നല്‍കിയ ചുമതല താൻ നിർവഹിക്കുന്നു എന്ന് മാത്രമുള്ളൂവെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.   

നഗരസഭയിലെ നിയമനം സംബന്ധിച്ച വിവാദ കത്തിന്‍റെ ഉറവിടത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിച്ച ആര്യ രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങളിലൂടെയാണ് കത്തിനെ കുറിച്ച് അറിയുന്നതെന്നും മേയർ വ്യക്തമാക്കി.

നിയമനങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടാണ് നഗരസഭാംഗം ഡി.ആർ അനിൽ കത്ത് തയാറാക്കിയത്. അനിൽ കത്തെഴുതിയത് ഔദ്യോഗിക സ്ഥാനം വെച്ചല്ല. കത്ത് എഴുതിയതിലെ ശരിതെറ്റുകൾ അറിയില്ല. ഈ കത്തിന്‍റെ കാര്യവും അന്വേഷിക്കട്ടെ. അഴിമതി തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

Tags:    
News Summary - Party made me mayor, Arya Rajendran will not resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.