പാലക്കാട്: ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയ സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം കുന്നങ്കാട് ഷാജഹാന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് കേന്ദ്രകമ്മറ്റി അംഗം എ.കെ ബാലൻ. കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. അതിക്രൂരമായ ആസൂത്രിത കൊലപാതകമാണ് നടന്നത്. എന്നാൽ ബി.ജെ.പി -ആർ.എസ്.എസ് സംഘം കള്ള പ്രചരണങ്ങൾ നടത്തുകയാണ്. ഇതു തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാജഹാന്റേത് രാഷ്‌ട്രീയ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. ശനിയാഴ്ച രാത്രി 9.45 നായിരുന്നു ആക്രമണം.
ബിജെപി പ്രവർത്തകരും അനുഭാവികളുമായ പ്രതികൾ രാഷ്‌ട്രീയ വൈരാഗ്യം കൊണ്ട് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷാജഹാനെ ആക്രമിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഒന്നാം പ്രതി ശബരീഷ് ഇടതു കൈയിലും തലയിലും രണ്ടാം പ്രതി അനീഷ് ഇടതുകാലിലും വെട്ടി. ഒന്നും രണ്ടും പ്രതികളാണ് വെട്ടിയതെന്നും താൻ അത് കണ്ടെന്നും ഷാജഹാന്റെ സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.