പാർട്ടിക്കും സർക്കാറിനുമെതിരെ അൻവർ പറഞ്ഞത് പ്രതിപക്ഷം പോലും ഉന്നയിക്കാത്ത കാര്യങ്ങൾ; ആലോചിച്ച് നടപടി -എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന പി.വി അൻവർ എം.എൽ.എക്കെതിരെ ആലോചിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അൻവറിന്റെ വാർത്ത സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നറിയിപ്പ് നൽകിയിട്ടും എൽ.ഡി.എഫിൽനിന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലപാടിൽനിന്നുമൊക്കെ മാറുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇന്ന് നടത്തിയതെന്നാണ് മനസ്സിലാക്കുന്നത്. പാർട്ടിക്കും ഇടതുസർക്കാറിനുമെതിരെ പ്രതിപക്ഷം പോലും ഉന്നയിക്കാത്ത കാര്യങ്ങളുൾപ്പെടെ പറഞ്ഞെന്നാണ് അറിയുന്നത്. വിമാന യാത്രയിലായതിനാൽ അൻവറിന്റെ വാർത്ത സമ്മേളനം കണ്ടില്ലെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

‘പാർട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്റെ സ്റ്റേറ്റ്മെന്റുകൾ മാറുന്നുണ്ട്, അങ്ങനെ മാറരുതെന്ന് ഇന്നലെ പാർട്ടി സെക്രട്ടറിയേറ്റിന്റെ ഭാഗമായുള്ള കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ പറഞ്ഞതാണ്. ഇന്നിപ്പോൾ എൽ.ഡി.എഫിൽനിന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലപാടിൽനിന്നുമൊക്കെ മാറുന്ന തരത്തിലുള്ള സ്റ്റേറ്റ്മെന്റാണ് നൽകിയിട്ടുള്ളതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. പാർട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളുൾപ്പെടെ അവതരിപ്പിച്ചു എന്നാണ് ഞാനിപ്പോൾ അറിയുന്നത്. വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ നിലപാടുകൾ പാർട്ടി സ്വീകരിക്കും’ -എം.വി ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - Party will take action against PV Anwar -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.