വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട്‌ നമ്പർ: പ്രവാസികളുടെ ആശങ്കക്ക്​​ പരിഹാരമാകുന്നു

മണ്ണാർക്കാട് (പാലക്കാട്​): വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്​പോർട്ട്‌ നമ്പർ ചേർക്കുന്നത്​ സംബന്ധിച്ച പ്രവാസികളുടെ ആശങ്കക്ക്‌ പരിഹാരം. പ്രവാസികൾക്ക്​ വാക്‌സിനേഷന് പ്രതേകം സൗകര്യം ഒരുക്കാനും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട്‌ നമ്പർ കൂടി ചേർത്ത് നൽകാനും നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച പ്രതിദിന വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

പ്രവാസികൾ വാക്സിൻ വിഷയത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തിരിച്ചുപോകുന്ന പ്രവാസികൾക്ക്, വാക്​സിനേഷൻ സർട്ടിഫിക്കറ്റ് പല വിദേശ രാജ്യങ്ങളും നിർബന്ധമാക്കിയിരുന്നു.

നാട്ടിലെത്തിയ പ്രവാസികൾ പലരും വാക്സിൻ സ്വീകരിക്കുമ്പോൾ ആധാർ നമ്പറാണ് നൽകിയിരുന്നത്. അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റിൽ പാസ്​പോർട്ട്‌ നമ്പർ ഇല്ലാത്തത് പ്രതിസന്ധി തീർത്തു.

Tags:    
News Summary - Passport Number in Vaccination Certificate: Resolves Concerns of Expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.