പത്തനംതിട്ട: ചെയർമാൻ തെരഞ്ഞെടുപ്പിൽനിന്ന് എസ്.ഡി.പി.ഐ വിട്ടുനിൽക്കാൻ ധാരണയായതോടെ പത്തനംതിട്ട നഗരസഭയിൽ ഭരണം എൽ.ഡി.എഫിന് ലഭിക്കും. ആകെ 32 സീറ്റുകളുള്ള നഗരസഭയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് 13 സീറ്റുകൾ വീതമാണുള്ളത്. എസ്.ഡി.പി.ഐ മൂന്നിടങ്ങളിലും മൂന്ന് സ്വതന്ത്രരും വിജയിച്ചു. ഇതിൽ എസ്.ഡി.പി.ഐ സ്വതന്ത്ര ഉൾപ്പെടെ രണ്ട് സ്വതന്ത്രരുടെ പിന്തുണ എൽ.ഡി.എഫിന് ലഭിക്കും.
എസ്.ഡി.പി.ഐ വോട്ടെടുപ്പിൽനിന്ന് വിട്ടു നിൽക്കാൻ ധാരണയായതോടെയാണ് ഭരണം എൽ.ഡി.എഫിന് ലഭിക്കുമെന്ന് ഉറപ്പായത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എൽ.ഡി.ഫിലെ ടി. സക്കീർ ഹുസൈനാണ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുക. യു.ഡി.എഫ് റെബലായി വിജയിച്ച കെ.ആർ. അജിത്കുമാർ എൽ.ഡി.എഫിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആദ്യ മൂന്നുവർഷം സക്കീർ ഹുസൈനും ബാക്കിയിള്ള രണ്ടുവർഷം അജിത്കുമാറും ചെയർമാൻമാരാകാൻ എൽ.ഡി.എഫിൽ ധാരണയായെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.