തിരുവനന്തപുരം: അർഹരായ എല്ലാ ഭൂരഹിതർക്കും ഇൗ സർക്കാറിെൻറ കാലത്ത് പട്ടയം നൽകുമെന്നും കൈയേറ്റക്കാർ അനധികൃതമായി കൈവശം െവച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഗവർണറുടെ നയപ്രഖ്യാപനം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ വിവരങ്ങൾ എളുപ്പത്തിൽ കണക്കാക്കുന്നതിന് 'യൂനീക്ക് തണ്ടപ്പേർ സംവിധാനം' നടപ്പാക്കും.
ഇതിലൂടെ ബിനാമി ഇടപാടുകൾ നിയന്ത്രിക്കാനും ഭൂപരിഷ്കരണ നിയമത്തിൻ കീഴിലുള്ള അധിക ഭൂമി കണ്ടെത്താനും കഴിയും. ഈ ഭൂമി ഭൂരഹിതർക്ക് വിതരണംചെയ്യും.
മറ്റ് പ്രഖ്യാപനങ്ങൾ:
•സമഗ്രമായ റവന്യൂ പോർട്ടൽ വികസിപ്പിക്കും
• റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി പൂർത്തീകരിക്കും
•1543 വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ടാക്കും.
•റവന്യൂ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളിലും ഇ-ഓഫിസ് സംവിധാനം നടപ്പാക്കും
•വില്ലേജ് ഓഫിസുകൾക്ക് വേണ്ടിയുള്ള വെബ്സൈറ്റുകളും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഭൂനികുതി അടയ്ക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേനുകൾ ഈ വർഷം നടപ്പാക്കും
•ഇൻറഗ്രേറ്റഡ് ലാൻഡ് െറക്കോഡ് ഇൻഫർമേഷൻ സിസ്റ്റം എല്ലാ വില്ലേജുകളിലേക്കും വ്യാപിപ്പിക്കും
•റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ സേവനങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പൊതുവേദി വികസിപ്പിക്കും.
20 കോടി രൂപ വകയിരുത്തി 1000 ഗുണഭോക്താക്കൾക്ക് സബ്സിഡി നൽകി 'ഗൃഹശ്രീ ഭവനനിർമാണ പദ്ധതി' ഹൗസിങ് ബോർഡ് നടപ്പാക്കുമെന്ന് നയപ്രഖ്യാപനം.
തുടർച്ചയായ വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്കും മെഡിക്കൽ കോളജുകളിലെ ചികിത്സയിലുള്ളവർക്കും വാടകക്ക് താമസസൗകര്യമൊരുക്കുന്നതിനായി 'ആശ്വാസ്' റെൻറൽ സ്കീം ഏർപ്പെടുത്തും. തൊടുപുഴയിൽ കിൻഫ്ര ഒരു സ്പൈസസ് പാർക്ക് വികസിപ്പിക്കും.
മറ്റ് പ്രഖ്യാപനങ്ങൾ
• കൊച്ചി-പാലക്കാട് വ്യവസായിക ഇടനാഴി വികസിപ്പിക്കും
• കൊച്ചി- ബംഗളൂരു വ്യവസായിക ഇടനാഴിയുടെ വികസനം വേഗത്തിലാക്കും. ഈ സംരംഭം 20,000 കോടിയുടെ നിക്ഷേപവും 15000 തൊഴിലവസരങ്ങളും സൃഷ്ടിക്കും.
• പാലക്കാട്, ആലപ്പുഴ ജില്ലകളിൽ കിൻഫ്ര ഇൻറഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്കുകൾ
* സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട് കൃഷി ഭവനുകളാക്കും
*പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടും
*നെൽകൃഷി വർധിപ്പിക്കാൻ ബ്ലോക്ക്തല മോണിറ്ററിങ് കമ്മിറ്റി
*പുതിയ ബ്ലോക്ക് തല േകാൾ സെൻററുകൾ
*24 മണിക്കൂർ മൃഗസംരക്ഷണ േസവനങ്ങൾ 77 താലൂക്കുകളിലും വ്യാപിക്കും
*പശ്ശോലയിൽ ആടുകൾക്കായുള്ള പുതിയ മികവിെൻറ കേന്ദ്രം
*മൃഗസംരക്ഷണ സേവനങ്ങൾക്ക് ആംബുലൻസ് സംവിധാനം
*പരിവർത്തിത ക്രൈസ്തവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കും
*യുവസംരംഭകർക്കും സേവനദാതാക്കൾക്കും വേണ്ടി 25 സഹകരണ സംഘങ്ങൾ രൂപവത്കരിക്കും
*കേരള ബാങ്കിെൻറ സേവന ശൃംഖലയിൽ മലപ്പുറത്തെ ഉൾപ്പെടുത്താൻ ശ്രമം തുടരും
*എല്ലാ ജില്ലകളിലും സഹകരണ ചന്തകൾ
*കേരള സാംസ്കാരിക മ്യൂസിയം ഇൗ സാമ്പത്തികവർഷം
*ഇ-ഗവേണൻസ് രംഗത്ത് ഗവേഷണ കേന്ദ്രം ആരംഭിക്കും
*കാാലാസ്ഥ വ്യതിയാനത്തിന്മേലുള്ള സംസ്ഥാന കർമപദ്ധതി പരിഷ്കരിക്കും
*മയക്കുമരുന്നിെൻറ ദുരുപയോഗം തടയാൻ തേദ്ദശതലത്തിൽ വിമുക്തി ജാഗ്രത സമിതികൾ രൂപവത്കരിക്കും
*വേലിയേറ്റ രേഖക്കടുത്ത് താമസിക്കുന്നവർക്കായുള്ള പുനർഗേഹം പദ്ധതി ത്വരിതപ്പെടുത്തും
*തുറമുഖങ്ങളുടെ ആധുനികവത്കരണത്തിെൻറ ആദ്യഘട്ടത്തിൽ ശക്തികുളങ്ങര, നീണ്ടകര, തങ്കശേരി, കായംകുളം തുറമുഖങ്ങൾ ഏറ്റെടുക്കും
*പരപ്പനങ്ങാടിയിലും ചെത്തിയിലും പുതിയ മൽസ്യബന്ധന തുറമുഖങ്ങൾ നിർമിക്കും.
ഉൽപാദനക്ഷമത വർധിപ്പിക്കാനും തൊഴിലാളികളുടെ നൈപുണ്യം ഉയർത്താനുമായി 15 തൊഴിൽ മേഖലകളിൽ തൊഴിൽശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കുമെന്ന് നയപ്രഖ്യാപനം. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ കൂടുതൽ തൊഴിൽദായക കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇലക്ട്രോണിക് വിവര സാങ്കേതിക വകുപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഓപൺ സോഴ്സ് പ്ലാറ്റ്ഫോം വഴി വർഷം കുറഞ്ഞത് ഒരു ലക്ഷം തൊഴിൽ സൃഷ്ടിക്കും.
അഞ്ച് വർഷം ഇത്തരത്തിൽ അഞ്ചുലക്ഷം തൊഴിൽ സ്ഥിരാടിസ്ഥാനത്തിൽ കൂട്ടിച്ചേർക്കാൻ കഴിയും. ഈ സാമ്പത്തിക വർഷം സംസ്ഥാനത്തുടനീളം 96 'സമുന്നതി തൂശനില മിനി കഫേ' ആരംഭിക്കുമെന്നും ഗവർണർ പ്രഖ്യാപിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ
•പ്രവാസി ഭവനനിർമാണ പദ്ധതി കൂടുതൽ ഫലപ്രദമായി തുടരും
•തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിെൻറ നിർമാണ പ്രവർത്തനങ്ങൾ 2022ഓടെ പൂർത്തിയാക്കും.
•സ്കൂൾ, കോളജ് പരിസരങ്ങളിൽ 'വിദ്യാവനം' എന്ന പേരിൽ 500 ചെറുവനങ്ങൾ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റസിൻറ്സ് അസോസിയേഷനുകൾ, മറ്റ് ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ 'നഗരവനം' സ്ഥാപിക്കും.
•ഡൽഹിയിലെ ട്രാവൻകൂർ പാലസിെൻറ നവീകരണം എൻ.ബി.സി.സിയെ ചുമതലപ്പെടുത്തി ഉടൻ ആരംഭിക്കും.
•സർക്കാറിെൻറ നയങ്ങളോടും പദ്ധതികളോടും കൂട്ടുചേർന്ന് നിൽക്കുന്നതും ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ചേർന്നുപോകുന്നതുമായ വിഷൻ ഡോക്യുമെൻറ് 2030 നടപ്പ് സാമ്പത്തിക വർഷം തയാറാക്കും.
•ബേപ്പൂർ തുറമുഖത്തിെൻറ ആഴം ആറ് മീറ്ററായി വർധിപ്പിക്കാൻ 60 കോടി ചെലവ് വരുന്ന ക്യാപിറ്റൽ ഡ്രെഡ്ജിങ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നു.
•ആഴീക്കലിൽ ഗ്രീൻഫീൽഡ് തുറമുഖത്തിെൻറ ശിലാസ്ഥാപനം ഇൗവർഷം രണ്ടാംപകുതിയിൽ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം: പോഷകാഹാരസുരക്ഷ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പൊതുവിതരണ സംവിധാനത്തിലൂടെ ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. എത്തിപ്പെടാൻ കഴിയാത്ത എല്ലാ ഗോത്ര, കുടിയേറ്റ പ്രദേശങ്ങളിലും മൊബൈൽ റേഷൻകടകൾ വ്യാപിപ്പിക്കും. സെൻറർ ഫോർ ഫുഡ് റിസർച്ച് ആൻഡ് െഡവലപ്െമൻറിനെ ശക്തിപ്പെടുത്തി യുവജനങ്ങൾക്ക് തൊഴിൽ നൽകും. സ്വർണത്തിെൻറ മാറ്റുനോക്കലും പരിശോധനക്കുമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ലീഗൽ മെട്രോളജി വകുപ്പ് ലാബുകൾ സ്ഥാപിക്കും
* വേഗത്തിൽ കേടുവരുന്ന കൃഷി ഉൽപന്നങ്ങളുടെ സംഭരണകാലാവധി വർധിപ്പിക്കുന്നതിനായി നിർജലീകരണ പ്ലാൻറ് പ്രവർത്തനസജ്ജമാക്കും
* ഉപഭോക്തൃ ചൂഷണം തടയുന്നതിനായി 2019ലെ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം രൂപത്തിലും ഉള്ളടക്കത്തിലും നടപ്പാക്കും.
* നെല്ല് സംഭരണം കർഷകകേന്ദ്രീകൃതമാക്കും
* സപ്ലൈകോയുടെ ഹോം ഡെലിവറി ശൃംഖല വ്യാപിപ്പിക്കും. ലീഗൽ മെട്രോളജി വകുപ്പിെൻറ ആഭിമുഖ്യത്തിൽ പുതിയ സാങ്കേതിക ലാബ് പ്രവർത്തനക്ഷമമാക്കും.
വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയിടുന്നതിന് സൈബർ ഡോമുകൾ ശക്തിപ്പെടുത്തുമെന്ന് നയപ്രഖ്യാപനം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാകും സൈബർ ഡോമുകൾ കൂടുതൽ കാര്യക്ഷമമാക്കുക.
തലസ്ഥാനത്ത് ഹൈടെക് സൈബർ സുരക്ഷകേന്ദ്രം സ്ഥാപിക്കും. ആഭ്യന്തര വകുപ്പിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) പദ്ധതികൾ 2021-2022 വർഷത്തിൽ ആരംഭിക്കും. വിദേശ ഏജൻസികളുടെ പ്രവർത്തനങ്ങൾ നിഷ്ക്രിയമാക്കുന്നതിന് ഒരു തീരദേശ പൊലീസ് വിഭാഗവും കൗണ്ടർ ഇൻറലിജൻസ് സെല്ലും (സി.ഐ.സി) രൂപവത്കരിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് കൂടുതൽ സുരക്ഷ നൽകുന്നതിന് ഒരു സംരംഭം നടപ്പാക്കും. സൈബർ കുറ്റാന്വേഷണവിഭാഗം, സാമ്പത്തിക കുറ്റകൃത്യവിഭാഗവും എന്നിവ ആരംഭിക്കാനും ഉദ്ദേശിക്കുന്നതായും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഒരു സംസ്ഥാനതല അക്രഡിറ്റേഷൻ സംവിധാനം വഴി ഉറപ്പുവരുത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിെൻറ വർധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിന് സീറ്റുകളുടെ എണ്ണത്തിലും പുതിയ കോഴ്സുകളിലും ഗവേഷണ സൗകര്യങ്ങളിലും വർധവ് വരുത്തും. ഇതിെൻറ ഫലമായി മൂന്ന് മുതൽ നാല് ലക്ഷംവരെ അധികം വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിനുള്ള ഒരു അവസരം ലഭിക്കും.
മറ്റ് പ്രഖ്യാപനങ്ങൾ
*സർവകലാശാല വകുപ്പുകളും കേന്ദ്രങ്ങളും മികവിെൻറ കേന്ദ്രങ്ങളായി ഉയർത്തും
* ജീവിത നൈപുണ്യവികസനത്തിന് കൂടുതൽ ഊന്നൽ നൽകി സ്കൂൾ വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉയർത്തും
* ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരവും ഭൗതിക അടിസ്ഥാനസൗകര്യങ്ങളും ദേശീയവും അന്തർദേശീയവും നിലവാരത്തിലേക്കുയർത്തും
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തിെൻറ ആഭ്യന്തര ഉൽപാദനം (ജി.എസ്.ഡി.പി) 13.1 ശതമാനമായി വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നയപ്രഖ്യാപനം. ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ ഇൗ പ്രതീക്ഷിത വളർച്ചനിരക്ക് നേടേണ്ടതുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ജി.എസ്.ഡി.പി 3.62 ശതമാനം കുറയുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇൗ സാമ്പത്തികവർഷം 6.60 ശതമാനം കുത്തനെയുള്ള സാമ്പത്തികവളർച്ച വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ കോവിഡ് ഇൗ പ്രതീക്ഷക്ക് പ്രതിബന്ധമുണ്ടാക്കാൻ സാധ്യതയുണ്ട്. ജി.എസ്.ഡി.പിയുടെ വളർച്ചയിലുള്ള മാന്ദ്യം റവന്യൂ വരുമാനത്തിൽ പ്രതികൂല ഫലങ്ങൾ കൊണ്ടുവരും. ഇൗ സാമ്പത്തികവർഷം 37.87 ശതമാനം വളർച്ച പ്രതീക്ഷിച്ചെങ്കിലും ലോക്ഡൗൺ ഇതിന് തടസ്സം സൃഷ്ടിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലെ വരുമാനനഷ്ടവും ഉയർന്ന െചലവ് ബാധ്യതകളും 'ഡെഫിസിറ്റ് ലക്ഷ്യങ്ങൾ' താൽക്കാലികമായി നിർത്തിെവക്കാൻ നിർബന്ധിതമാക്കിയേക്കുമെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ കൂട്ടിച്ചേർത്തു.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സ്വകാര്യ-പൊതുമേഖലകളിൽ തൊഴിൽലഭ്യത ഉറപ്പാക്കുന്നതിന് വെർച്വൽ ട്രൈബൽ എംപ്ലോയ്മെൻറ് എക്േചഞ്ച് സ്ഥാപിക്കുമെന്ന് നയപ്രഖ്യാപനം. തൊഴിലുടമകൾ, വ്യവസായപ്രമുഖർ, വകുപ്പുകൾ, തൊഴിലില്ലാത്ത ഗോത്രയുവജനങ്ങൾ എന്നിവരെ ഇൗ പൊതു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തും.
*കുറഞ്ഞത് 15000 ആദിവാസി കുട്ടികൾക്കെങ്കിലും അക്കാദമിക മികവ് നേടാൻ സഹായിക്കുന്നതിനായി 500 പുതിയ കമ്യൂണിറ്റി സ്റ്റഡി സെൻററുകൾ സ്ഥാപിക്കും.
*േഗാത്ര ജീവിക പദ്ധതിയിൽ 2021-22 സാമ്പത്തികവർഷം 2000 ഗോത്രയുവജനങ്ങൾക്ക് പരിശീലനം നൽകും.
*ഗ്രോത്ര ഉൽപന്നങ്ങളുടെ വിപണനത്തിന് ൈട്രബൽ വില്ലേജ് മാർക്കറ്റുകൾ (അപ്ന മണ്ഡി) സ്ഥാപിക്കും.
*ഇൗ സാമ്പത്തിക വർഷം ൈലഫിൽ ഉൾപ്പെടുത്തി 4000 വീടുകൾ നിർമിക്കും.
* ഗോത്രവാത്സല്യനിധിയിൽ ഇൗ വർഷം 1000 ഒാളം പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തും.
*പാലക്കാട് ഇൻറഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (െഎ.എം.എം.എസ്) ഇൗ വർഷം തന്നെ പ്രവർത്തനമാരംഭിക്കും.
780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി വൈദ്യുതി പദ്ധതിയുടെ രണ്ടാം ഘട്ടം 7000 കോടി മുതൽ മുടക്കിൽ ആരംഭിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യപന പ്രസംഗം. നിർമാണത്തിലിരിക്കുന്ന 170 മെഗാവാട്ട് ശേഷിയുള്ള വിവിധ ജലവൈദ്യുതി പദ്ധതികൾ കമീഷൻ ചെയ്യും.
•ദരിദ്രരിൽ ദരിദ്രരായവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.