പാറ്റൂർ ഭൂമി ഇടപാട്​ കേസ്​; അവധിക്ക് ശേഷം പരിഗണിക്കും 

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ഹാജരാകാത്ത സാഹചര്യത്തിലാണ് ഹരജി ജനുവരിയി ലേക്ക് മാറ്റിയത്. ഹരജിയിൽ കക്ഷി ചേരാനുള്ള ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്‍റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും. 

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോട് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. വിജിലൻസിന്‍റെ എഫ്.ഐ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷൺ ആണ് ഹൈകോടതിയെ സമീപിച്ചത്.
 

Tags:    
News Summary - Pattoor Land Case at Highcort-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.