കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷൺ തുടങ്ങിയവർ പ്രതികളായ തിരുവനന്തപുരം പാറ്റൂർ ഭൂമിയിടപാടിലെ വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭരത്ഭൂഷൺ അടക്കം മൂന്ന് പ്രതികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. വ്യക്തമായ തെളിവുകളില്ലാതെ ഉൗഹാപോഹങ്ങളുടെയും ചില വകുപ്പുകളുടെ ദുർഖ്യാനങ്ങളുെടയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വിലയിരുത്തിയാണ് റദ്ദാക്കിയത്. കേസ് നിലനിൽക്കാത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയടക്കം എല്ലാ പ്രതികൾക്കുമെതിരായ നടപടികൾ കോടതി റദ്ദാക്കി.
പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ നിർമാണ കമ്പനിക്ക് 12.75 സെൻറ് ഭൂമി ലഭ്യമാക്കിയെന്ന ആരോപണത്തിലാണ് അഞ്ചുപേർക്കെതിരെ വിജിലൻസ് കോടതി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ലോകായുക്ത മുമ്പാകെയും ഇതുസംബന്ധിച്ച് കേസുണ്ട്. പൈപ്പ് മാറ്റിയിടലുമായി ബന്ധപ്പെട്ടതല്ലാത്ത സ്ഥലം കൈയേറ്റമുൾപ്പെടെ വിഷയങ്ങളിൽ ലോകായുക്ത മുമ്പാകെയുള്ള കേസുകളിൽ നടപടി തുടരാൻ ഇൗ ഉത്തരവ് തടസ്സമാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കാനുള്ള നടപടികളുമാകാം.
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് വഞ്ചനപരമായും ഗൂേഢാദ്ദേശ്യത്തോടെയും ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സിംഗിള്‍ബെഞ്ച് കണ്ടെത്തി. ലോകായുക്ത ഉത്തരവുകളെവരെ മറികടന്നാണ് ഊഹാപോഹങ്ങളുടെയും തെറ്റായ റിപ്പോര്‍ട്ടിെൻറയും അടിസ്ഥാനത്തില്‍ ജേക്കബ് തോമസ് കേസുണ്ടാക്കിയതെന്ന് 50 പേജുള്ള ഉത്തരവില്‍ കോടതി വിമര്‍ശിക്കുന്നു. ആർടെക് റിയല്േട്ടഴ്സ് എന്ന കമ്പനി കൈയടക്കിവെച്ചിരുന്ന വാട്ടര്‍ അതോറിറ്റിയുടെ ഭൂമിയിലൂടെ കടന്നുപോയിരുന്ന പൈപ്പ്‌ലൈന്‍ അവിടെനിന്ന് മാറ്റി കമ്പനിക്ക് വലിയ കെട്ടിടമുണ്ടാക്കാന്‍ വേണ്ടി മുൻ ചീഫ് സെക്രട്ടറി വിദഗ്ധ സമിതി രൂപവത്കരിച്ചെന്നും ജലവിഭവ മന്ത്രിെയയും സെക്രട്ടറിെയയും അവഗണിച്ച് മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു വിജിലന്‍സ് കേസ്.
ഇങ്ങനെയൊരു കമ്മിറ്റിയുണ്ടാക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമില്ല, പൈപ്പ്‌ലൈന്‍ മാറ്റാന്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണ് എന്നീ ആരോപണങ്ങളാണ് വിജിലന്‍സ് ഉന്നയിച്ചിരുന്നത്.
സർക്കാർ ഉടമസ്ഥതയിലാണെന്ന് വ്യക്തമാക്കി ചില സർവേ നമ്പറുകൾ കൊടുത്തിട്ടുണ്ടെങ്കിലും വാട്ടർ അതോറിറ്റിയുെടയോ സർക്കാറിെൻറയോ ഭൂമിയിലൂടെയാണ് പൈപ്പ്ലൈൻ പോകുന്നതെന്ന് എഫ്.െഎ.ആറിൽ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് രജിസ്റ്റർ ചെയ്യുേമ്പാൾ സ്ഥലം വാട്ടർ അതോറിറ്റിയുടെ പേരിലാണെന്നതിന് തെളിവില്ല. പുറേമ്പാക്ക് ഭൂമിയിലൂടെ മാത്രമേ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കൂവെന്ന നിഗമനത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ ഉടമസ്ഥത അവകാശപ്പെടുന്നത്. ആക്ട് പ്രകാരം ഉടമസ്ഥാവകാശം നിലവിലില്ലെങ്കിൽ കേസിനുതന്നെ അടിസ്ഥാനമില്ല. വിവിധ വകുപ്പുകള്‍ തമ്മില്‍ ഈ വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി വിദഗ്ധ സമിതി രൂപവത്കരിച്ചത്. സമിതി രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ അപാകതയില്ല.
പൈപ്പ്‌ലൈന്‍ പോവുന്നത് കമ്പനിയുടെ ഭൂമിയിലൂടെയാണെന്നും അതേസമയം കമ്പനി കുറച്ച് പുറമ്പോക്ക് ഭൂമി കൈയേറിയെന്നുമാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഗൂഢാലോചന നടത്തി പൈപ്പ്‌ലൈന്‍ മാറ്റിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. റിപ്പോർട്ടിലെ പരാമർശങ്ങൾ കെട്ടിച്ചമച്ചതാണെന്ന ആരോപണം വിജിലന്‍സിനോ കേസിലെ കക്ഷിയായ മുൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. വിവിധ വകുപ്പുകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലാത്തതിനാല്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് ആരുമായും കൂടിയാലോചിക്കേണ്ടതില്ല. ചീഫ് സെക്രട്ടറിയെടുത്ത തീരുമാനങ്ങള്‍ അദ്ദേഹത്തിെൻറ ഉത്തരവാദിത്തത്തിെൻറ ഭാഗം മാത്രമാണ്.
തർക്കസ്ഥലം വാട്ടർ അതോറിറ്റിയുടെ കൈവശമുള്ളതാണെന്ന് കണ്ടെത്തിയാൽപോലും പ്രതികളുടെ നടപടി അഴിമതി നിരോധന നിയമത്തിെൻറ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം എഫ്.െഎ.ആറിൽ പ്രകടമല്ല. വരികൾക്കിടയിൽ വായിച്ച പൊലീസ് ഉേദ്യാഗസ്ഥെൻറ താൽപര്യപ്രകാരമുള്ള കേസ് മാത്രമാണിതെന്ന് വിലയിരുത്തിയ കോടതി തുടർന്ന് എല്ലാ പ്രതികൾക്കും ബാധകമായ വിധത്തിൽ എഫ്.െഎ.ആർ റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.