കൊച്ചി: പാറ്റൂരിലെ വിവാദഭൂമിയുടെ സെറ്റിൽമെൻറ് രജിസ്റ്ററിലെ അപാകത വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ഹൈകോടതിയുടെ നിർദേശം. സെറ്റിൽമെൻറ് രജിസ്റ്ററിൽ അപാകതയുണ്ടെന്ന് ലോകയുക്തക്ക് മുമ്പാകെ റിപ്പോർട്ട് നൽകിയ ജേക്കബ് തോമസ് ഇതുസംബന്ധിച്ച വിശദീകരണത്തിന് തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
ഇത്തരം റിപ്പോർട്ടിന് അടിസ്ഥാനമായ കാരണം നേരിെട്ടത്തി അറിയിക്കാൻ കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. താൻ നൽകിയ റിപ്പോർട്ടിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഭാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ സത്യമാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ വാക്കാൽ അറിയിച്ചു. തുടർന്നാണ് ഇതുസംബന്ധിച്ച് രേഖാമൂലം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ േകാടതി നിർദേശിച്ചത്.
രാവിലെ ഹാജരായ ജേക്കബ് തോമസിന് രേഖകൾ പരിശോധിക്കാൻ കോടതി ഉച്ചവരെ സമയം നൽകിയശേഷമാണ് ഉച്ചക്ക് വീണ്ടും കേസ് പരിഗണിച്ചത്. സെറ്റിൽമെൻറ് രജിസ്റ്ററിൽ ക്രമക്കേടുള്ളതായി റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് ജേക്കബ് തോമസ് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അനുബന്ധരേഖകളിലാണ് വ്യാജ രേഖയുൾപ്പെടെയുള്ള ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്ന റിപ്പോർട്ട് നൽകിയിട്ടുള്ളത്.
തെൻറ വിശദീകരണം റിപ്പോർട്ടായി കോടതിയിൽ നേരിട്ട് സമർപ്പിക്കാനും ജേക്കബ് തോമസ് ശ്രമിച്ചു. എന്നാൽ, സർക്കാർ അഭിഭാഷകൻ മുഖേനയാണ് സർക്കാർ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് നൽകേണ്ടതെന്ന് വ്യക്തമാക്കിയ കോടതി ഇത് സ്വീകരിക്കാൻ വിസമ്മതിച്ചു. പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് മാറ്റിസ്ഥാപിച്ചതിലൂടെ സ്വകാര്യ കെട്ടിട നിർമാതാവിന് സർക്കാർ ഭൂമി വിട്ടുകൊടുത്തെന്ന വിജിലൻസ് കേസ് റദ്ദാക്കാൻ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജികൾ വേർതിരിച്ച് കേൾക്കാൻ തീരുമാനിച്ച കോടതി ഭരത് ഭൂഷണിേൻറത് വ്യാഴാഴ്ച കേൾക്കാനായി മാറ്റി. കെട്ടിട നിർമാതാവ് അടക്കമുള്ളവരടക്കം നൽകിയിട്ടുള്ള മറ്റ് ഹരജികൾ ജനുവരി അഞ്ചിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.