പാ​റ്റൂ​ർ ഭൂ​മി​: ഉ​ട​മ​സ്​​ഥ​ത സ്​​ഥി​രീ​ക​രി​ക്കാ​ൻ വി​ശ​ദ  അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ വി​ജി​ല​ൻ​സ്​

കൊച്ചി: പാറ്റൂരിലെ വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കാൻ വിശദ അന്വേഷണം അനിവാര്യമെന്ന് വിജിലൻസ് ഹൈകോടതിയിൽ. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം. പാറ്റൂരില്‍ ജല അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിച്ച് കെട്ടിടം നിര്‍മിച്ച സംഭവത്തില്‍ ഫെബ്രുവരി 18ന് വിജിലന്‍സ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സ്വകാര്യ താല്‍പര്യത്തിന് വഴങ്ങി സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് ഫ്ലാറ്റ് ഉടമകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കൂട്ടു നിന്നുവെന്ന കേസില്‍ മൂന്നാം പ്രതിയാണ് ഭരത് ഭൂഷൺ. നിയമവിരുദ്ധ നടപടിയിലൂടെ 12.75 സ​െൻറ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ നിര്‍മാണ കമ്പനിയുടെ പേരിലാക്കി എന്നാണ് മറ്റൊരു ആരോപണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തികള്‍ക്ക് അനര്‍ഹമായ ലാഭമുണ്ടാക്കിയതിനാണ് കേസ്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേസ് നിലനില്‍ക്കുന്നതല്ലെന്നുമാണ് ഹരജിയിലെ വാദം.

വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശം സംശയകരമാണെന്ന് വിജിലൻസ് ഡിവൈ.എസ്.പി ജി.എൽ. അജിത്കുമാർ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.  വഞ്ചിയൂർ വില്ലേജ് ഓഫിസിലെ രേഖകളിൽ കൃത്രിമം കാട്ടിയെന്നും  തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പൈപ്പ് കടന്നു പോകുന്നത് സർക്കാർ ഭൂമിയിലൂടെയാണെന്ന് ജലവിഭവ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. 

പൈപ്പ് ലൈൻ കടന്നുപോകുന്നത് സ്വകാര്യ ഭൂമിയിലൂടെയാണെന്ന് റവന്യൂ വകുപ്പും സ്വകാര്യ കെട്ടിട നിർമാതാക്കളും പറയുന്നതിൽ കഴമ്പില്ല.  സ്വകാര്യ ഭൂമിയാണെന്നതിന് ഹാജരാക്കുന്ന റവന്യൂ രേഖയിൽ പൊരുത്തക്കേടുണ്ടെന്ന് രജിസ്ട്രേഷൻ വിഭാഗം ഐ.ജി അറിയിച്ചിരുന്നു. ഇത് വ്യാജമാണെന്നാണ് സംശയം. അതിനാൽ വിശദ അന്വേഷണം ആവശ്യമുണ്ട്. 1965 ലാണ് സ്വീവേജ് പൈപ്പ് ലൈൻ സ്ഥാപിച്ചത്. അക്കാലത്ത് ഭൂമി സർക്കാറിേൻറതായിരുന്നെന്ന് വ്യക്തമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അഴിമതി നിരോധന നിയമത്തി​െൻറ പരിധിയിൽ വരുന്ന ഗുരുതരമായ ആരോപണങ്ങൾ ഉള്ളതായും വിശദീകരണത്തിൽ പറയുന്നു.

Tags:    
News Summary - pattur case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.