പയ്യന്നൂർ കൊലപാതകം: മുഖ്യപ്രതി അറസ്റ്റിൽ 

കണ്ണൂർ: പയ്യന്നൂര്‍ രാമന്തളിയില്‍ ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ‍. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ കെ. അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇന്നലെ രാത്രി 11 മണിക്ക് പയ്യന്നൂര്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അനൂപിനെ പൊലീസ് പിടികൂടിയത്. 

കൊലപാതകത്തില്‍ പങ്കെടുത്ത രാമന്തളി കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍ (31) രാമന്തളി കക്കംപാറയിൽ നടുവിലെ പുരയില്‍ റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈമാസം 12നാണ് കക്കംപാറയിലെ ചൂരിക്കാട്ട് ബിജു വെട്ടേറ്റു മരിച്ചത്. പെയിന്‍റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു ബൈക്കിൽ വരുമ്പോൾ കാറിൽ പിന്തുടർന്നെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.

Tags:    
News Summary - Payyannur murder case; main accused arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.